• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമ്യൂസ്മെന്‍റ് പാർക്കിൽ ലൈംഗികാതിക്രമം; ജാമ്യത്തിലിറങ്ങിയ കേന്ദ്ര വാഴ്സിറ്റി അധ്യാപകൻ സമാന കേസിൽ വീണ്ടും അറസ്റ്റിൽ

by Web Desk 04 - News Kerala 24
May 14, 2024 : 4:09 pm
in Kerala, News
0
A A
0
അമ്യൂസ്മെന്‍റ് പാർക്കിൽ ലൈംഗികാതിക്രമം; ജാമ്യത്തിലിറങ്ങിയ കേന്ദ്ര വാഴ്സിറ്റി അധ്യാപകൻ സമാന കേസിൽ വീണ്ടും അറസ്റ്റിൽ

കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിൽ കഴിയുന്ന അധ്യാപകൻ സമാന കേസിൽ വീണ്ടും അറസ്റ്റിലായി. കേന്ദ്ര സർവകലാശാലയിലെ അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് (52) പറശിനികടവ് അമ്യൂസ്മെന്‍റ് പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് തളിപറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കണ്ണൂർ ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.

കണ്ണൂർ വിസ്മയ പാർക്കിൽ ഇന്നലെയാണ് സംഭവം. കുടുംബസേമതം പാർക്കിൽ വേനലവധിക്ക് എത്തിയ മലപ്പുറം സ്വദേശിനിയായ 22കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. 2.30ഓടെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് ഫോണിൽ പരാതി എത്തുകയായിരുന്നു. ഇൻസ്‍പെക്ടർ എം.എൽ. ബെന്നിലാലു ഉൾപ്പെട്ട പൊലീസ് സംഘം പാർക്കിലെത്തി യുവതിയുടെ മൊഴിയെടുക്കുകയും ഇഫ്തികർ അഹമ്മദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇഫ്തികർ അഹമ്മദ് കുടുംബസമേതമാണ് പാർക്കിൽ എത്തിയിരുന്നത്. താൻ കേന്ദ്ര സർവകലാശാല അധ്യാപകനാണെന്നും കേസെടുക്കരുതെന്നും പൊലിസിനോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.

2023 നവംബർ 13ന് കേന്ദ്ര സർവകലാശാലയിൽ ക്ലാസിനിടെ ബോധരഹിതയായ ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയെ കൃത്രിമ ശ്വാസം നൽകുന്നുവെന്ന പേരിൽ ലൈംഗികതിക്രമം നടത്തിയതിന് ബേക്കൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത് ആറ് മാസം മുമ്പാണ്. ഈ കേസിൽ സസ്‍പെൻഷനിലായിരുന്ന ഇഫ്തികറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജാമ്യത്തിൽ ഇറങ്ങിയ ഉടൻ തിരിച്ചെടുത്തിരുന്നു. മൂന്ന് മാസത്തെ സസ്പെൻഷൻ മാത്രമാണ് സർവകലാശാല നൽകിയത്. ഹോസ്ദുർഗ് താലൂക്ക് പരിധിയിൽ പ്രവേശിക്കരുത് എന്ന ഹൈകോടതി വ്യവസ്ഥ നിലനിൽക്കെ ഇഫ്തികറിനെ അതേ താലൂക്ക് പരിധിയിലെ വാഴ്സിറ്റി കാമ്പസിലേക്ക് തിരിച്ചെടുത്തിരുന്നു. വിദ്യാർഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് വീണ്ടും സസ്‍പെൻഡ് ചെയ്യപ്പെട്ട ഇഫ്തികറിനെ മെയ് മൂന്നിന് തരംതാഴ്ത്തികൊണ്ട് തിരിച്ചെടുത്തു. അതിനിടെയാണ് പുതിയ കേസ്.

കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ സംഘടനയിൽ അംഗമാണ് ഇഫ്തികർ. 30ലേറെ പരാതികൾ കേന്ദ്ര സർവകലാശാലയിൽ ഇയാൾക്ക് എതിരെ വിദ്യാർഥികൾ നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. കണ്ണൂർ കൃഷ്ണമേനോൻ കോളജിലുണ്ടായ സമാനമായ പ്രശ്നം അന്വേഷിച്ച കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ ഇദ്ദേഹത്തെ വനിത കോളജിൽ നിയമിക്കരുത് എന്ന് പരാമർശിച്ചിട്ടുണ്ട്. സമാനമായി മറ്റൊരു വാഴ്സിറ്റിയിലെ അധ്യാപകനായ ഡോ. വെള്ളിക്കീൽ രാഘവനെതിരെ കോട്ടക്കലിലെ അധ്യാപിക നൽകിയ പരാതിയിൽ വാഴ്സിറ്റി നടപടിയെടുത്തില്ല. ഇയാളും ഭരണാനുകൂല സംഘടനയുടെ ഭാഗമാണ്. ഗൈഡിന്‍റെ പീഡനത്തിൽ ഒഡിഷകാരിയായ പെൺകുട്ടി ആതമഹത്യ ചെയ്ത സംഭവത്തിലും സർവകലാശാല നടപടിയെടുത്തിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ പോക്സോ കേസ് അതിജീവിത മരിച്ചനിലയിൽ; മൃതദേഹം കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിൽ

Next Post

രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് തന്നെ; ആരെന്ന് തങ്ങൾ പറയുമെന്ന് കുഞ്ഞാലിക്കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് തന്നെ; ആരെന്ന് തങ്ങൾ പറയുമെന്ന് കുഞ്ഞാലിക്കുട്ടി

രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് തന്നെ; ആരെന്ന് തങ്ങൾ പറയുമെന്ന് കുഞ്ഞാലിക്കുട്ടി

കരുളായി ക്യാമ്പിനിടെ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കരുളായി ക്യാമ്പിനിടെ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

വീടിന് നേരെ ആക്രമണം: കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

വീടിന് നേരെ ആക്രമണം: കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021