• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു ; ഇത്തവണയും ഇന്ത്യയില്ല

by Web Desk 01 - News Kerala 24
February 18, 2022 : 11:34 am
in India, News
Reading Time: 1 min read
0
A A
0
ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

അബുദാബി :കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന 72 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്കരിച്ചു. പട്ടികയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ ഇടംപിടിച്ചില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. മറ്റു രാജ്യക്കാർക്ക് 10 ദിവസമാണു ക്വാറന്റീൻ. യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം വേണം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും വാക്സീൻ ഇളവുള്ളവർക്കും പിസിആർ നിർബന്ധമില്ല. വാക്സീൻ എടുത്ത ഗ്രീൻ രാജ്യക്കാർ അബുദാബി വിമാനത്താവളത്തിലും 6-ാം ദിവസവും എടുക്കാത്തവർക്ക് വിമാനത്താവളത്തിലേതിനു പുറമെ ഒൻപതാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കണം. ക്വാറന്റീൻ വേണ്ട.

മറ്റു രാജ്യക്കാർ അബുദാബിയിൽ എത്തി 4, 8 ദിവസങ്ങളിൽ പിസിആർ എടുക്കണം. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ഐസിഎ യുഎഇ സ്മാർട് ആപ് ഡൗൺലോഡ് ചെയ്യുകയോ യാത്രാ തീയതിക്ക് 48 മണിക്കൂർ മുൻപ് ica.gov.ae വെബ്സൈറ്റിൽ ‘റജിസ്റ്റർ അറൈവൽ ഫോമിൽ’ വ്യക്തിഗത വിവരങ്ങൾ നൽകുകയോ വേണം. വാക്സീൻ എടുത്തവരും ഇളവുള്ളവരും ബന്ധപ്പെട്ട സർട്ടിഫിക്കറ്റും ഐസിഎ സ്മാർട് ആപിൽ അപ് ലോഡ് ചെയ്യണം.

സന്ദർശകർ അൽഹൊസൻ ആപ് ഡൗൺലോഡ് ചെയ്യണം. പിസിആർ ടെസ്റ്റ് ഫലം ആപ്പിൽ ലഭിച്ചാൽ 7 ദിവസത്തേക്ക് ഗ്രീൻപാസ് കിട്ടും. അബുദാബിയിൽ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിനുള്ള ഗ്രീൻ പാസ് നിർബന്ധമാണ്. സന്ദർശകർക്ക് 7 ദിവസത്തിലൊരിക്കലും താമസ വീസയുള്ളവർക്ക് 14 ദിവസത്തിലൊരിക്കലും പിസിആർ ടെസ്റ്റ് എടുത്താലെ തുല്യകാലയളവിലേക്കു ഗ്രീൻപാസ് ലഭിക്കൂ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റ് ഇല്ലാതെ തന്നെ ഗ്രീൻപാസ് ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡനന്തര രോഗങ്ങളും തുടര്‍ചികിത്സയും ; ഗവേഷണ സര്‍വേ തുടങ്ങുന്നു

Next Post

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം ; രണ്ടാം ഘട്ടത്തില്‍ 1.48 കോടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം ; രണ്ടാം ഘട്ടത്തില്‍ 1.48 കോടി

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

നടി അഞ്ജലി നായര്‍ വിവാഹിതയായി

നടി അഞ്ജലി നായര്‍ വിവാഹിതയായി

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

കെ-റെയിലിന് അനുമതി വേണം : കേന്ദ്രത്തിനെതിരായ വിമര്‍ശനവും നയപ്രഖ്യാപനത്തില്‍ വായിച്ച് ഗവര്‍ണര്‍

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരികെ വീട്ടിലെത്തി ; സിഡബ്യുസിയിൽ ഹാജരാക്കും

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരികെ വീട്ടിലെത്തി ; സിഡബ്യുസിയിൽ ഹാജരാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021