• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം ; രണ്ടാം ഘട്ടത്തില്‍ 1.48 കോടി

by Web Desk 01 - News Kerala 24
February 18, 2022 : 11:35 am
in Kerala, News
Reading Time: 1 min read
0
A A
0
12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ 47 കുട്ടികൾക്കായി 1.48 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ രണ്ട് ഘട്ടമായി സംസ്ഥാനത്ത് 103 കുട്ടികൾക്കാണ് സഹായമെത്തുന്നത്. ജില്ലാ കളക്ടർമാർ മുഖേന കുട്ടികളുടെ വിവരങ്ങൾ ഉറപ്പാക്കി പി.എം.കെയർ പോർട്ടലിൽ സമർപ്പിച്ചിരുന്നു. അച്ഛനും അമ്മയും കോവിഡ് ബാധിച്ചുമരിച്ചവർ, മാതാപിതാക്കളിൽ ഒരാളെ നേരത്തെ നഷ്ടപ്പെടുകയും രണ്ടാമത്തെയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവർ എന്നിങ്ങനെ അനാഥരായ കുട്ടികളെ രണ്ടുതരത്തിലാണ് കണക്കാക്കിയത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്.

രണ്ടാം ഘട്ടത്തിൽ കൊല്ലം ജില്ലയിൽനിന്നാണ് കൂടുതൽ കുട്ടികൾക്ക് സഹായം ലഭിക്കുന്നത്. ജില്ലയിലെ എട്ട് കുട്ടികൾക്കായി 24.16 ലക്ഷം രൂപയാണ് അനുവദിച്ചത്. ഓരോ കുട്ടിക്കും മൂന്ന് ലക്ഷം വീതം ഫിക്സഡ് ഡിപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിക്കും. ഇവർക്ക് പ്രതിമാസ ധനസഹായമായി 2000 രൂപ വീതവും ലഭിക്കും. ഒറ്റത്തവണ സഹായമായ മൂന്ന് ലക്ഷം രൂപ പ്രകാരം 1.41 കോടിയും 2000 രൂപ നിരക്കിൽ പ്രതിമാസ ധനസഹായമായി 7,64,000 രൂപയുമാണ് അനുവദിച്ചത്. മൂന്ന് ലക്ഷത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് 18 വയസ്സിന് ശേഷം കുട്ടിക്ക് പിൻവലിക്കാം. 18 വയസ്സ് പൂർത്തിയാകുന്നതുവരെ പ്രതിമാസ തുകയും അനുവദിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 12 ജില്ലകളിൽനിന്നായി 56 കുട്ടികൾക്ക് സ്ഥിരനിക്ഷേപമായും പ്രതിമാസ ധനസഹായമായും 1.73 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

കുട്ടികളുടെ വിവരങ്ങൾ ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈ കുട്ടികളുടെ ബിരുദംവരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വഹിക്കും. കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂൾ വിദ്യാഭ്യാസവും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു ; ഇത്തവണയും ഇന്ത്യയില്ല

Next Post

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

നടി അഞ്ജലി നായര്‍ വിവാഹിതയായി

നടി അഞ്ജലി നായര്‍ വിവാഹിതയായി

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

കെ-റെയിലിന് അനുമതി വേണം : കേന്ദ്രത്തിനെതിരായ വിമര്‍ശനവും നയപ്രഖ്യാപനത്തില്‍ വായിച്ച് ഗവര്‍ണര്‍

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരികെ വീട്ടിലെത്തി ; സിഡബ്യുസിയിൽ ഹാജരാക്കും

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരികെ വീട്ടിലെത്തി ; സിഡബ്യുസിയിൽ ഹാജരാക്കും

ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി : ശ്രീധരന്‍ പിള്ള

ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021