• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഞ്ചാവ് ബാഗ് വച്ചത് അനന്തുവെന്ന സുഹൃത്ത്; ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം: റോബിൻ

by Web Desk 04 - News Kerala 24
September 29, 2023 : 5:09 pm
in Kerala, News
Reading Time: 1 min read
0
A A
0
കഞ്ചാവ് ബാഗ് വച്ചത് അനന്തുവെന്ന സുഹൃത്ത്; ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം: റോബിൻ

കോട്ടയം∙ തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ അനന്തു പ്രസന്നൻ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണവുമായി പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞതിന് അറസ്റ്റിലായ റോബിൻ ജോർജ് (28). തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ്, എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് മാധ്യമങ്ങളോടു പറഞ്ഞത്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം, റോബിൻ വാടകയ്ക്ക് എടുത്തിരുന്ന കുമാരനല്ലൂർ വല്യാലിൻചുവടിലെ പരിശീലനകേന്ദ്രത്തിൽനിന്നു 17.8 കിലോ കഞ്ചാവു പിടികൂടിയിരുന്നു.‘‘അനന്തു പ്രസന്നൻ എന്ന എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനാണ് കഞ്ചാവ് ബാഗ് ഇവിടെ കൊണ്ടുവന്ന് വച്ചത്. എന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്. അവൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല’’ – റോബിൻ മാധ്യമങ്ങളോടായി പറഞ്ഞു. കോട്ടയം പൂവൻതുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നൻ എന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, റോബിന്റെ ആരോപണം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. റോബിനെതിരെ മുൻപും കഞ്ചാവു കേസുകൾ നിലവിലുള്ള സാഹചര്യത്തിലാണിത്.

ഞായറാഴ്ച പുലർച്ചെ പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റിൽ ചാടി രക്ഷപ്പെട്ട റോബിനെ, ഇന്നലെ രാത്രിയോടു കൂടിയാണ് തമിഴ്നാട്ടിലെ തെങ്കാശിക്കു സമീപം ഒരു കോളനിയിൽനിന്നും ‍പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ സഹായവും ലഭിച്ചു.

റോബിന്റെ പിതാവ് തട്ടുകട നടത്തുന്നയാളാണ്. തട്ടുകയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് അവിടെ ഒളിവിൽ കഴിഞ്ഞതെന്നാണ് റോബിൻ നൽകിയിരിക്കുന്ന മൊഴി. ഉച്ചയോടെ റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കൾക്കു റോബിൻ നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വ്യക്തമാക്കിയിരുന്നു. ആഴ്ചകൾക്കു മുൻപ് അന്വേഷണത്തിന് എത്തിയ എക്സൈസ് സംഘത്തിനു നേരെയും നായ്ക്കളെ അഴിച്ചുവിട്ടാണ് ഇയാൾ കടന്നത്. ഗേറ്റിനു പുറത്ത് എക്സൈസ് സംഘത്തിന്റെ വാഹനം കണ്ടതോടെ ഇയാൾ നായ്ക്കളെ അഴിച്ചുവിട്ടു. ഇതോടെ എക്സൈസ് സംഘം മടങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി; ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്

Next Post

മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

സഹകരണ ബാങ്ക് ഇടപാടുകാരുടെ പരാതി സ്വീകരിക്കാൻ ബിജെപിയുടെ അദാലത്ത്

സഹകരണ ബാങ്ക് ഇടപാടുകാരുടെ പരാതി സ്വീകരിക്കാൻ ബിജെപിയുടെ അദാലത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021