നടി മുക്തയുടെ മകളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ‘പത്താം വളവ്’ എന്ന ചിത്രത്തിലാണ് മുക്തയുടെ മകള്‍ കണ്മണിയെന്ന കിയാര അഭിനയിച്ചിരിക്കുന്നത്. മകള്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ച കാര്യം മുക്ത തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പത്താം വളവ്’. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘പത്താം വളവി’ന്റെ തിരക്കഥ. അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അജ്മല്‍ അമീര്‍ സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന് ഉണ്ണി, ജയകൃഷ്ണന്, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു. ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെ കൂടി പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ആയിട്ടാണ് ‘പത്താം വളവ്’ എത്തുക. കോസ്റ്റ്യൂം ഡിസൈനര്‍ ഐഷ ഷഫീര്‍. രഞ്ജിന് രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.