• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘വഴക്കിട്ട് ജീവിതം മടുത്ത് പോയി , വയ്യാതിരിക്കുന്ന സമയത്ത് വീഡിയോകോളിൽ പോലും മകളെ കാണിക്കുന്നില്ല’; ബാല!

by Web Desk 04 - News Kerala 24
August 21, 2023 : 5:03 pm
0
A A
0
‘വഴക്കിട്ട് ജീവിതം മടുത്ത് പോയി , വയ്യാതിരിക്കുന്ന സമയത്ത് വീഡിയോകോളിൽ പോലും മകളെ കാണിക്കുന്നില്ല’; ബാല!

കരൾ രോ​ഗത്തിൽ നിന്നും മുക്തനായ നടൻ ബാല പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. അഭിനയം, സംവിധാനം തുടങ്ങിയവയെല്ലാം ചെയ്യാനുള്ള പ്ലാനും ബാലയ്ക്കുണ്ട്. ആദ്യ ഭാര്യ അമൃത സുരേഷുമായി വേർപിരി‍ഞ്ഞശേഷം ബാലയുടെ ഏറ്റവും വലിയ സങ്കടം മകളെ കാണാൻ സാധിക്കുന്നില്ലെന്നതാണ്.

കരൾ രോ​ഗം മൂർച്ഛിച്ച് ബാല മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടന്നപ്പോൾ അമൃത മകളുമായി ആശുപത്രിയിൽ വന്ന് ബാലയെ കാണുകയും മകൾ പാപ്പു ബാലയ്ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.ബാലയും അമൃതയും വിവാഹമോചിതരായപ്പോൾ മകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അമ‍ൃതയ്​ക്കാണ് ലഭിച്ചത്. അതിനുശേഷം ബാലയ്ക്ക് മകളെ കാണുള്ള അവസരം വല്ലപ്പോഴും മാത്രമാണ് ലഭിച്ചിരുന്നത്. അതിന്റെ പേരിൽ ബാലയും അമൃതയും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും അതിന്റെ കോൾ റെക്കോർഡ് ഒരിടയ്ക്ക് വൈറലാവുകയും ചെയ്തിരുന്നു. രണ്ടാം ഭാര്യ എലിസബത്തിൽ ബാലയ്ക്ക് കുഞ്ഞുങ്ങളില്ല.മകൾ പാപ്പുവിനെ കുറിച്ച് സംസാരിക്കാൻ കഴിയുന്ന സാഹചര്യങ്ങളിലെല്ലാം ബാല മകളെ കുറിച്ച് വാചാലനാകാറുണ്ട്. അത്തരത്തിൽ ബാല പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ബാലയുടെ അടുത്ത് ചികിത്സാ സഹായം ചോദിച്ച് പാലക്കാട് നിന്നും ഒരു കുടുംബം എത്തിയിരുന്നു.

അച്ഛനും അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബമാണ് എത്തിയത്. മൂത്തകുട്ടിക്ക് കരൾ രോ​ഗം വന്നപ്പോൾ അച്ഛനാണ് കരൾ പകുത്ത് നൽകിയത്. ശേഷം സുഖം പ്രാപിച്ചെങ്കിലും തുടർന്ന് കഴിക്കേണ്ട മരുന്നും മറ്റും വാങ്ങാൻ കുടുംബത്തിന്റെ കൈയ്യിൽ പണം ഇല്ലാതെയായി.ഇതോടെ ആ പെൺകുട്ടിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ വീണ്ടും വന്നുതുടങ്ങി. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് എന്തെങ്കിലും സഹായം ചോദിക്കാമെന്ന് കരുതിയാണ് ബാലയെ തേടി പാലക്കാട് നിന്നും നിർധന കുടുംബം വന്നത്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ചെറിയ ധനസഹായം ബാല ചെയ്യുകയും ചെയ്തു.

ആ നിർധന കുടുംബത്തെ കുറിച്ച് സംസാരിക്കവെയാണ് വേറൊരു അച്ഛന്റെ കൂടി കഥ പറയാമെന്ന് പറഞ്ഞ് മകളെ കാണാൻ സാധിക്കാത്തതിനെ കുറിച്ച് ബാല പറഞ്ഞത്. നടൻ പറഞ്ഞത് ഇങ്ങനെയാണ്…. ‘നിങ്ങളോട് എല്ലാവരോടും എനിക്ക് ദേഷ്യമുണ്ട്. മകളെ കാണിക്കുന്നില്ല.”സിനിമ ഇന്റസ്ട്രിയിലെ പ്രശസ്ത നടന്മാർ വരെ മകളെ കാണിച്ച് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ചു. വയ്യാതിരിക്കുന്ന സമയത്ത് വീഡിയോകോളിൽ പോലും കാണിക്കാൻ തയ്യാറാകുന്നില്ല. ഹൈകോർട്ട് ഓർഡറുണ്ട്. കുട്ടിയെ എങ്ങനെ എങ്കിലും കാണും. വഴക്കിട്ട് വഴക്കിട്ട് ജീവിതം തന്നെ മടുത്ത് പോയി. സത്യത്തിന് വേണ്ടിയാണ് വഴക്കിട്ടത്.’

‘ദയവ് ചെയ്ത് ഒരു കാര്യം മനസിലാക്കുക. കാശ് കൊടുത്ത് എന്തും വാങ്ങിക്കാം… സ്നേ​ഹം ഒഴിച്ച്. അതുപോലെ സ്നേഹത്തെ തടയാനും പറ്റില്ല’, എന്നാണ് ബാല പറഞ്ഞത്. ബാലയുടെ വാക്കുകൾ വൈറലായതോടെ മകളെയും അമ‍ൃതയെയും കുറിച്ചാണ് ബാല സംസാരിക്കുന്നത് എന്നാണ് ആരാധകർ കമന്റ് ചെയ്തത്.’എനിക്കും അമൃതയ്ക്കും ഉള്ളൊരു ബന്ധമെന്ന് പറയുന്നത് പാപ്പു മാത്രമെ ഉള്ളൂ… എന്റെ മകൾ. ഞാൻ ആണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ അവളെ കാണിക്കുന്നുണ്ടോ ഇല്ലയോ എന്റെ കണ്ണ് മൂടിക്കെട്ടി പാപ്പുവിനെ ജീവിതത്തിൽ കാണിച്ചില്ലെങ്കിലും അവൾ എന്റെ മകൾ തന്നെയാണ്.’

‘ദൈവത്തിന് പോലും ഒരു അച്ഛനെയും മകളെയും വേർപെടുത്താൻ അധികാരം ഇല്ല. ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത്. ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എന്നും നല്ലത് ചെയ്താൽ നല്ലത് നടക്കും. മോശം കാര്യങ്ങൾ ചെയ്താൽ തിരിച്ച് കിട്ടും’, എന്നാണ് ബാല അടുത്തിടെ മകളെ കുറിച്ച് പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്റെ വിവാഹമോചനം; അങ്ങനെ ആർക്കും സംഭവിക്കരുത്; 50 വയസായി, ഇനി കുഞ്ഞുണ്ടായാൽ… ; സുകന്യ

Next Post

സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

പ്രവര്‍ത്തകസമിതി പുനഃസംഘടന :  രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

പ്രവര്‍ത്തകസമിതി പുനഃസംഘടന : രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In