• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം; ആരോപണവുമായി റവല്യൂഷണറി യൂത്ത്

by Web Desk 04 - News Kerala 24
May 20, 2024 : 3:52 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം; ആരോപണവുമായി റവല്യൂഷണറി യൂത്ത്

വടകര: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ ‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്റെ മകനുൾപ്പെടുന്ന സംഘമെന്ന് റവല്യൂഷണറി യൂത്ത്.യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ കാഫിർ വർഗീയ പ്രചരണമുൾപ്പെടെ സകല വർഗീയ-അശ്ശീല പ്രചരണങ്ങളുടെയും കുന്തമുന സ്വന്തം വീടിന്റെ ഉമ്മറത്തേക്ക് എത്താറായപ്പോഴാണ് ‘സർവകക്ഷി സമാധനയോഗം’ വിളിക്കാൻ പി. മോഹനൻ രംഗത്തെത്തിയതെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ ആരോപിച്ചു.

‘വടകരയുടെ മതേതത രാഷ്ട്രീയ ബോധ്യത്തെ വർഗീയ-അശ്ലീല പ്രചരണം കൊണ്ട് വിലക്കെടുക്കാൻ കച്ചകെട്ടിയിറങ്ങിയ അഭിനവ മാർക്സ് മുത്തപ്പൻമാരെ ജനം ഉടുമുണ്ടുരിഞ്ഞ് തെരുവിൽ വിചാരണ ചെയ്യാൻ തുടങ്ങിയപ്പോൾ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍റെ മനസ്സിൽ ഒരു ഒന്നൊന്നര ബോംബ് പൊട്ടി..!! സകല വർഗീയ-അശ്ശീല പ്രചരണങ്ങളുടെയും കുന്തമുന സ്വന്തം വീടിന്‍റെ ഉമ്മറത്തേക്ക് എത്താറായപ്പോൾ ‘സർവകക്ഷി സമാധനയോഗം’ വിളിക്കാൻ വെമ്പൽ കൊള്ളുന്ന മോഹനന്‍റെ ചേതോവികാരം എന്താണെന്ന് വടകരയിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനത്തിനറിയാം..!! സ്വന്തം മകനുൾപ്പെടുന്ന സൈബർ ക്രിമിനലുകളുടെ ബുദ്ധിയിൽ വിരിഞ്ഞ ‘കാഫിർ’ വർഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി ദിവാസ്വപ്നം കണ്ടുറങ്ങിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല..!!’ -റവല്യൂഷണറി യൂത്തിന്‍റെ കുറിപ്പിൽ പറയുന്നു.

51 വെട്ടിനാൽ ചന്ദ്രശേഖരന്‍റെ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനൽ ബുദ്ധി തന്നെയാണ് മോഹനന്‍റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയിൽ അശ്ശീല-വർഗീയ വിഷം തുപ്പാൻ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവുന്നതേയുള്ളൂവെന്നും റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി.

പി. മോഹനന്‍റെയും സി.പി.എമ്മിന്‍റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പിൽ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ ഒരു ജനതയെ ലീഗ്-യു.ഡി.എഫ് നേതൃത്വം പണയം വെക്കരുതെന്നും പോസ്റ്റിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ വ്യാജ ഹെയർ പ്ലാന്റിംഗ് ക്ലിനിക്കുകള്‍ വ്യാപകമാകുന്നു ; കണ്ണടച്ച് ആരോഗ്യവകുപ്പ്

Next Post

ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ‘അശ്ലീല ചാറ്റ്’ നടത്തി യുകെയിലെ പൊലീസുകാർ

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് 'അശ്ലീല ചാറ്റ്' നടത്തി യുകെയിലെ പൊലീസുകാർ

തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021