• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

by Web Desk 04 - News Kerala 24
May 20, 2024 : 4:15 pm
in News, World
Reading Time: 1 min read
0
A A
0
ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

ലോട്ടറി അടിച്ചിട്ട് വേണം പലതും ചെയ്യാന്‍ എന്ന് കരുതി ജീവിതകാലം മുഴുവന്‍ ലോട്ടറി എടുക്കുന്നവര്‍ നമ്മുക്കിടയിലുണ്ട്. എന്നാല്‍ ലോട്ടറി ഭാഗ്യം എല്ലാവരെയും കടാക്ഷിക്കാറില്ല. പഞ്ചാബില്‍ നിന്നുള്ള പായലും അത് തന്നെയാണ് ചെയ്തു കൊണ്ടിരുന്നതും. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പായല്‍ ഭാഗ്യം തേടി ലോട്ടറി ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട്. അടുത്തിടെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയർ നറുക്കെടുപ്പിലും പായല്‍ ഭാഗ്യം പരീക്ഷിച്ചു. ഒടുവില്‍ മില്ലേനിയം മില്യണയറിന്‍റെ ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8 കോടി രൂപ) പായലിനെ തേടിയെത്തി.

പഞ്ചാബിൽ താമസിക്കുന്ന പായല്‍ മെയ് 3 നാണ് ഓൺലൈന്‍ വഴി ഡിഡിഎഫ് സീരീസ് 461 ലെ ടിക്കറ്റ് നമ്പർ 3337 തെരഞ്ഞെടുത്തത്. പതിവ് പോലെ സമ്മാനമടിക്കണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നാം സമ്മാനം അടിക്കുമെന്ന് പായല്‍ ഒരിക്കലും കരുതിയില്ല. തന്‍റെ ഭാഗ്യ നമ്പറായ മൂന്ന് അടിസ്ഥാനമാക്കി പായല്‍ കഴിഞ്ഞ 12 വര്‍ഷമായി ഡിഡിഎഫിന്‍റെ ടിക്കറ്റുകള്‍ വാങ്ങാറുണ്ടായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ തവണ കുടുംബത്തോടൊപ്പം ദുബായ് സന്ദര്‍ശിക്കുമ്പോഴും ഭര്‍ത്താവിന്‍റെയും മക്കളുടെയും പേരില്‍ അവര്‍ ഡിഡിഎഫിന്‍റെ ടിക്കറ്റുകള്‍ വാങ്ങി. ഒന്നാം സമ്മാനം നേടിയെന്ന് അറിയിച്ച് ഡിഡിഎഫ് സംഘാടകരുടെ ഫോണ്‍ കോൾ വന്നപ്പോൾ പായലിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒടുവില്‍ അത് തനിക്കാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞപ്പോള്‍ ആക്കാര്യം ആദ്യം പറഞ്ഞത് അമ്മായിയമ്മയോടായിരുന്നു. ഭര്‍ത്താവ് ഹർനേക് സിംഗിനെ വിവരം വിളിച്ച് പറയുമ്പോള്‍ സന്തോഷം കൊണ്ട് തന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുകയായിരുന്നെന്നും പായല്‍ പറയുന്നു. ഏപ്രിൽ 20 ന് തങ്ങളുടെ പതിനാറാം വിവാഹ വാർഷികത്തിന് ഭര്‍ത്താവ് തനിക്ക് നല്‍കിയ 1,000 ദിർഹം (ഏകദേശം 22,000 രൂപ) ഉപയോഗിച്ചാണ് ഡിഡിഎഫിന്‍റെ ലോട്ടറി ടിക്കറ്റ് വാങ്ങിയതെന്നും ഇത്രയും വലിയ തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും എങ്കിലും പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമായി ഉപയോഗിക്കും. ഓസ്ട്രേലിയയിലുള്ള സഹോദരനെ സഹായിക്കണം. ബാക്കി വരുന്ന തുക തന്‍റെ കമ്മ്യൂണിറ്റിക്കായി നല്‍കുമെന്നും പായല്‍ പറയുന്നു. ജാക്ക്‌പോട്ട് നേടുന്ന 229-ാമത്തെ ഇന്ത്യന്‍ വംശജയാണ് പായൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം; ആരോപണവുമായി റവല്യൂഷണറി യൂത്ത്

Next Post

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ‘അശ്ലീല ചാറ്റ്’ നടത്തി യുകെയിലെ പൊലീസുകാർ

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് 'അശ്ലീല ചാറ്റ്' നടത്തി യുകെയിലെ പൊലീസുകാർ

തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021