പാലക്കാട് : പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം. പഴയ ലക്കിടിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മോഷണശ്രമം. സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും കുട്ടിയെ ചേർക്കുന്നതിനുള്ള വിവരം അന്വേഷിക്കാൻ എന്ന വ്യാജേനയെത്തിയായിരുന്നു മോഷണ ശ്രമം. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പഴയലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് മോഷണശ്രമം ഉണ്ടായത്. അങ്കണവാടി ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് മോഷ്ടാവ് കവരാൻ ശ്രമിച്ചത്.