തിരുവനന്തപുരം > ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായ പള്ളിയോടങ്ങൾ നമ്മുടെ സാംസ്കാരിക പൈതൃകവും മതസാഹോദര്യത്തിന്റെ പ്രതീകവും ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ഇതിന്റെ നടത്തിപ്പിനായി വിനോദസഞ്ചാര വകുപ്പ് നിലവില്‍ ധനസഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം പള്ളിയോടങ്ങൾ സംരക്ഷിക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രമോദ് നാരായണന് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.