നാളെ ലോക ആസ്ത്മ ദിനം. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക, തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം.
അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധർ പറയുന്നു.
ആസ്ത്മ രോഗികൾ തണുപ്പ്കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തണുത്തതും വരണ്ടതുമായ ശൈത്യകാല വായു ശ്വാസനാളത്തെ പ്രകോപിപ്പിക്കും. പൊടി, പൂപ്പൽ, വളർത്തുമൃഗങ്ങളുടെ പൊടി, പാറ്റയുടെ കാഷ്ഠം എന്നിവയെല്ലാം ആസ്ത്മയ്ക്ക് കാരണമാകുന്നു.
ആസ്ത്മ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുക. മരുന്ന് അല്ലെങ്കിൽ ഇൻഹേലറുകൾ സൂക്ഷിക്കുക, മലിനീകരണം ഒഴിവാക്കുക, പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുക, അമിതമായ ചായയും കാപ്പിയും ഒഴിവാക്കുക, വീട് വ്യത്തിയായി സൂക്ഷിക്കുക.
തണുത്ത കാലാവസ്ഥയിൽ, വൈറൽ പനി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലായതിനാൽ ആസ്ത്മാ രോഗിക്ക് നിരവധി സങ്കീർണതകൾ ഉണ്ടാകുന്നു.
ആസ്തമ ട്രിഗറുകൾ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. പൂപ്പൽ, പൊടി, വളർത്തുമൃഗങ്ങളുടെ പൊടി, മറ്റ് അലർജികൾ എന്നിവ ഏറ്റവും സാധാരണമായവയാണ്. നിങ്ങൾ വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, ഈ സാധാരണ ഇൻഡോർ അലർജികളോട് സമ്പർക്കം പുലർത്താൻ സാധ്യതയുണ്ട്.
ആസ്ത്മ മരുന്നുകൾ എപ്പോഴും നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. അത് എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞിട്ടില്ല ഉറപ്പ് വരുത്തുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. തണുത്ത വായുവിൽ നിന്ന് സംരക്ഷിക്കാൻ ഒരു സ്കാർഫ് ഉപയോഗിച്ച് വായും മൂക്കും മൂടുക.
അന്തരീക്ഷ മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ പുറത്തെ ജോലികൾ ഒഴിവാക്കുക. ശ്വാസതടസ്സം, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ആസ്ത്മ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.കൈകൾ ഇടയ്ക്കിടെ കഴുകാൻ ശ്രദ്ധിക്കുക. രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കി ശ്വാസകോശ സംബന്ധമായ അണുബാധകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.