കോഴിക്കോട്> വടകരയില്‍ കാര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് പൊലീസ്. ഡ്രൈവര്‍ ലിനീഷ്, കണ്ടക്ടര്‍ ശ്രീജിത്ത് എന്നിവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവറോട് ഡ്രൈവേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി റോഡ്സുരക്ഷാ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു.
ഈ മാസം 25 നാണ് സംഭവം. കുട്ടോത്ത് കുടുംബവുമായി കാറില്‍ യാത്രചെയ്യുകയായിരുന്ന ഇരിങ്ങല്‍ സ്വദേശി സാജിദിനെ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന സാജിദിന്റെ കുടുംബം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.സംഭവത്തില്‍ പൊലീസ് ഒരു ബസ് ജീവനക്കാരന്റെ പേരില്‍ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ടിഒ ഡ്രൈവറെയും കണ്ടക്ടറെയും വിളിച്ചുവരുത്തുകയും ഹിയറിങ് നടത്തിയ ശേഷം ഇരുവരുടെയും ലൈസന്‍സ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.