എറണാകുളം : കോതമംഗലം – കോട്ടപ്പടിക്ക് സമീപം കുർബാനപ്പാറയിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി. ഇന്നലെ രാത്രിയിലാണ് കുറുബാനപ്പാറയിലെ വീട്ട് കിണറ്റിൽ കുട്ടിയാന വീണത്. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇന്ന് പുലർച്ചെ ആറരയോടെ വനപാലകരുടെ നേതൃത്വത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ച് കുട്ടിയാനയെ പുറത്തെത്തിക്കുകയായിരുന്നു.