• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

by Web Desk 03 - News Kerala 24
December 19, 2021 : 12:58 pm
in News, World
Reading Time: 1 min read
0
A A
0
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കൊവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്‍സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് തീരുമാനം. പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ബഹ്റൈനില്‍ ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും മുന്‍കരുതല്‍ നടപടിയായാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത്. അന്താരാഷ്‍ട്ര തലത്തില്‍ ലഭ്യമാവുന്ന പഠനങ്ങള്‍ അനുസരിച്ച് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തുടനീളം ജനങ്ങള്‍ യെല്ലോ ലെവല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. യോഗ്യരായവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കണമെന്നും അതിന് അപ്പോയിന്റ്മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. നജാത്ത് അബ്‍ദുല്‍ ഫത്ത് പറഞ്ഞു. വാക്സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില്‍ പോകാം. മാളുകള്‍ ഒഴികെയുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ പോവാനും വീടുകളില്‍ 30 പേരില്‍ കൂടാത്ത സ്വകാര്യ ചടങ്ങുകള്‍ നടത്താനും സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാനും അനുമതിയുണ്ടാകും.അതേസമയം വാക്സിനെടുത്ത് ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും കൊവിഡ് ബാധിച്ച് രോഗം ഭേദമായവര്‍ക്കും മാത്രമാണ് ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും കഫേകളിലും ഇന്‍ഡോര്‍ സര്‍വീസുകളിലും ജിമ്മുകളിലും സ്‍പോര്‍ട്സ് ഹാളുകളിലും സ്വിമ്മിങ് പൂളുകളിലും പ്രവേശനം. 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സിനിമാ തീയറ്ററുകള്‍, കളിസ്ഥലങ്ങല്‍, വിനോദ കേന്ദ്രങ്ങള്‍, പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവിടങ്ങളിലും ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇവര്‍ക്കൊപ്പമുള്ള 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴ കൊലപാതകം ; ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

Next Post

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ;  എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം ;  അന്വേഷണം

ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം ; അന്വേഷണം

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി –  കെ.സുധാകരന്‍

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി - കെ.സുധാകരന്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ;  നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

2022 കവാസാക്കി KLX450R ഇന്ത്യയിൽ അവതരിപ്പിച്ചു

2022 കവാസാക്കി KLX450R ഇന്ത്യയിൽ അവതരിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021