പൊണ്ണത്തടി ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. തെറ്റായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ്, സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ മിക്ക ആളുകളും അമിതവണ്ണമെന്ന പ്രശ്‌നത്തെ നേരിടുന്നു. അമിതവണ്ണവും ഭാരക്കൂടുതലും ഒരു വ്യക്തിയുടെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. ഇതുമൂലം പലരുടെയും ആത്മവിശ്വാസവും വ്യക്തിത്വം പോലും നഷ്ടപ്പെടുന്നു. ഇതുകൂടാതെ, ശരീരഭാരം കൂടുന്നതിനാല്‍ പല തരത്തിലുള്ള രോഗങ്ങളും ശരീരത്തെ കീഴടക്കുന്നു.നല്ല ഗുണമേന്മയുള്ള നെയ്യ് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, നെയ്യ് മിതമായ അളവില്‍ കഴിക്കണമെന്ന കാര്യവും ഓര്‍ത്തിരിക്കുക. ശുദ്ധമായ നെയ്യ് കൊണ്ടാണ് പലതരം വിഭവങ്ങള്‍ തയ്യാറാക്കുന്നത്. സാധാരണയായി, മിക്ക ആളുകളും റൊട്ടി, മധുരപലഹാരങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ മുതലായവ കഴിക്കുമ്പോഴും പാകം ചെയ്യുമ്പോഴും നെയ്യ് ഉപയോഗിക്കുന്നു. നെയ്യ് അധികം കഴിച്ചാല്‍ തടി കൂടുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ അത് സത്യമല്ല.
ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് പല പഠനങ്ങളും പറയപ്പെടുന്നു. ശരിയായ അളവില്‍ നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പല ആരോഗ്യ വിദഗ്ധരും കണ്ടെത്തി. എന്നാല്‍ നെയ്യ് മിതമായി കഴിക്കണമെന്ന് ഓര്‍ക്കണം. പാചകത്തിന് ശുദ്ധീകരിച്ച എണ്ണ ഉപയോഗിക്കുന്നവര്‍ക്ക് പകരം നെയ്യ് ഉപയോഗിക്കാം. നെയ്യ് ആരോഗ്യത്തിന് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ദഹനപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പാലില്‍ നെയ്യ് ചേര്‍ക്കാം. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഇത് കേള്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമായി തോന്നാം. എന്നാല്‍ തടി കുറക്കണമെങ്കില്‍ കാപ്പിയില്‍ നെയ്യ് ചേര്‍ത്തു കുടിക്കാം. ഇത് പെട്ടെന്ന് വിശപ്പ് കുറയ്ക്കുന്നു. ഇത് വയര്‍ നിറഞ്ഞു എന്ന തോന്നലും നല്‍കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.