• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മേധാവിത്വം തുടര്‍ന്ന് ബിജെപി, അതിജീവനത്തിനായി കോണ്‍ഗ്രസ്, നേട്ടങ്ങളുമായി ആംആദ്മി; ആരാകും ഭാവി ജേതാവ്?

by Web Desk 06 - News Kerala 24
December 31, 2022 : 1:52 pm
in India, News
Reading Time: 1 min read
0
A A
0
മേധാവിത്വം തുടര്‍ന്ന് ബിജെപി, അതിജീവനത്തിനായി കോണ്‍ഗ്രസ്, നേട്ടങ്ങളുമായി ആംആദ്മി; ആരാകും ഭാവി ജേതാവ്?

ദില്ലി : ബിജെപിയുടെ തുടരുന്ന മേധാവിത്വവും, അതിജീവനത്തിനായുള്ള കോണ്‍ഗ്രസിന്‍റെ പോരാട്ടവുമാണ് 2022 ൽ രാജ്യത്തെ രാഷ്ട്രീയ കലണ്ടറിന്‍റെ താളുകള്‍ മറിച്ചത്. 2024 ലേക്കുള്ള ശക്തി സംഭരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴേ തീവ്രശ്രമം നടത്തുമ്പോള്‍, ഭാരത ജോഡോ യാത്രയിലൂടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ രാഹുല്‍ഗാന്ധി രാജ്യപര്യടനത്തിലാണ്. പഞ്ചാബില്‍ വേരുറപ്പിച്ചതിന് പിന്നാലെ ഗുജറാത്തിലെ സാന്നിധ്യത്തോടെ ദേശീയ പദവി നേടിയ ആംആദ്മി പാര്‍ട്ടിയും വളര്‍ച്ചയുടെ വഴികള്‍ തേടുകയാണ്.

വരും വര്‍ഷങ്ങളിലും ബിജെപിയുടെ പ്രചാരണമുഖം ആരാകുമെന്ന ചോദ്യത്തിന് തല്‍ക്കാലം പകരം പേരുകളില്ല. മൂന്നരപതിറ്റാണ്ടിന് ശേഷം തുടര്‍ഭരണത്തിന് ഉത്തര്‍പ്രദേശിനെ പരുവപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷമാദ്യം ബിജെപിയുടെ തുടര്‍ രാഷ്ട്രീയ വളര്‍ച്ചക്ക് മോദി തുടക്കമിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് മോദി നേരെ പോയത് ഗുജറാത്തിലേക്കാണ്. ചരിത്രവിജയം ഗുജറാത്തില്‍ നേടി 2024 ലേക്കുള്ള  യാത്രയുടെ സൂചന ബിജെപി നല്‍കി. ഉത്തരാഖണ്ഡിലും, മണിപ്പൂരിലും വിജയങ്ങള്‍ ആവര്‍ത്തിച്ചു. മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡിയിലൂടെ ശിവസേനയെ പിളര്‍ത്തി ഉദ്ധവ് താക്കറേക്ക് മറുപടി നല്‍കി. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ഭരണം അട്ടിമറിച്ചു. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ തോല്‍വിയും ബിഹാറിലെ നിതീഷ് കുമാറിന്‍റെ ചുവട് മാറ്റവും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതോടെ തുടര്‍ച്ചയായ തോല്‍വികളില്‍ തളര്‍ന്നു കിടന്ന കോണ്‍ഗ്രസ് തെരുവിലിറങ്ങി.തിരിച്ചടികളുടെ കാരണത്തിന് പരിഹാരം തേടി സംഘടിപ്പിച്ച ചിന്തന്‍ ശിബിരം പക്ഷേ ഗാന്ധികുടുംബത്തിനായുള്ള മുറവിളിയായി മാറുന്നതാണ് കണ്ടത്. ബിജെപി ഉയര്‍ത്തിയ ‘പരിവാര്‍ വാദ’ പരിഹാസങ്ങള്‍ക്കിടെ അധ്യക്ഷ സ്ഥാനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ ഏല്‍പിച്ച് ഗാന്ധി കുടുംബം മാറി നിന്നെങ്കിലും രാജസ്ഥാനിലെ പ്രതിസന്ധിയില്‍ അവര്‍ തന്നെ അവസാനവാക്കായി.

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിലടക്കമുള്ള ഊര്‍ജ്ജ സംഭരണത്തിനായി ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി പര്യടനം നടത്തുന്നതാണ് വര്‍ഷാന്ത്യത്തിലെ കാഴ്ച. മോദിക്ക് ബദലാകുമോ രാഹുല്‍?,തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ രാഹുലിന്‍റെ യാത്രക്കാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തൊട്ടടുത്ത വര്‍ഷങ്ങള്‍ മറുപടി നല്‍കേണ്ടിയിരിക്കുന്നു.

പഞ്ചാബ് പിടിച്ച് ദില്ലിക്കപ്പുറമുള്ള വളര്‍ച്ച ഈ വര്‍ഷം ആംആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ തെളിയിച്ചു.  ഗുജറാത്തിലെ 5 സീറ്റിലൂടെ ദേശീയ പാര്‍ട്ടിയെന്ന പദവി കൂടി നേടുമ്പോള്‍, കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വേരോടിക്കാനാണ് നീക്കം. അഴിമതി കേസുകളില്‍ മന്ത്രിമാര്‍ കുടുങ്ങിയെങ്കിലും രാഷ്ട്രീയ വളര്‍ച്ചക്ക് തിരിച്ചടിയായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് ചിലയിടങ്ങളിലെങ്കിലും തടയിടാമെന്ന് ആംആ്ദമി കരുതുമ്പോള്‍ മോദിയുടെ തന്ത്രത്തെ മറികടന്നുള്ള തേരോട്ടത്തിന് ദില്ലി പാര്‍ട്ടിയെന്ന ആക്ഷേപത്തില്‍ നിന്ന് പുറത്ത് കടന്ന ആംആദ്മിക്ക് കഴിയുമോയെന്നതിനും വരും നാളുകള്‍ ഉത്തരം നല്‍കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് കാറിൽ ഇടിച്ചുകയറി ഒമ്പത് മരണം

Next Post

ശബരിമല വിമാനത്താവളത്തിന് 2750 ഏക്കർ സ്ഥലം ഏറ്റെടുക്കും; സർക്കാർ ഉത്തരവിറക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ശബരിമല വിമാനത്താവളത്തിന് 2750 ഏക്കർ സ്ഥലം ഏറ്റെടുക്കും; സർക്കാർ ഉത്തരവിറക്കി

ബൈക്ക് വാങ്ങാനെത്തി; ഒടുവില്‍ രണ്ട് ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി

ബൈക്ക് വാങ്ങാനെത്തി; ഒടുവില്‍ രണ്ട് ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി

ദേശീയ യുവജനോത്സവത്തില്‍ നിന്ന് 18 ഇനങ്ങളെ രണ്ടാക്കി ചുരുക്കി; പ്രതിഷേധമറിയിച്ച് കേരളം

ദേശീയ യുവജനോത്സവത്തില്‍ നിന്ന് 18 ഇനങ്ങളെ രണ്ടാക്കി ചുരുക്കി; പ്രതിഷേധമറിയിച്ച് കേരളം

സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

'ഭരണഘടനയോട് അങ്ങേയറ്റത്തെ ബഹുമാനം, ആക്ഷേപിച്ചിട്ടില്ല'; ആവർത്തിച്ച് സജി ചെറിയാൻ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

പ്രതീക്ഷയോടെ പുതുവത്സര പുലരിക്കായി കോവളം തീരം; കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021