• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രതീക്ഷയോടെ പുതുവത്സര പുലരിക്കായി കോവളം തീരം; കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

by Web Desk 06 - News Kerala 24
December 31, 2022 : 3:06 pm
in Kerala, News
Reading Time: 1 min read
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തിരുവനന്തപുരം:  രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതുവത്സരാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കോവളം തീരം ഒരുങ്ങി കഴിഞ്ഞു. വിവിധ ആഘോഷങ്ങളോടെയാണ് കോവളത്ത് പുതുവത്സരത്തെ വരവേൽക്കുന്നത്. പോയ വർഷങ്ങളെപ്പോലെ തന്നെ കൃത്യം 12 മണിക്ക് പുതുവത്സരത്തെ വരവേറ്റു മാനത്ത് പൂത്തിരികൾ വിരിയും. തീരത്ത് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങള്‍ക്ക് എത്തുന്നവര്‍ രാത്രി പന്ത്രണ്ടരയോടെ തീരം വിടണമെന്നാണ് പൊലീസിന്‍റെ കര്‍ശന നിര്‍ദ്ദേശം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുമ്പ് രാത്രി 10 മണി വരെയാണ് തീരത്ത് പുതുവത്സര ആഘോഷങ്ങൾ അനുവദിച്ചിരുന്നത്. എന്നാൽ ഇക്കുറി ഈ നിയന്ത്രണങ്ങൾ ഇല്ലാത്തത് പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകളെ തീരത്തേക്ക് എത്തിക്കുമെന്നാണ് പൊലീസിന്‍റെയും കണക്ക് കൂട്ടല്‍.

തീരത്ത് സുരക്ഷ ക്രമീകരണങ്ങളുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയുമില്ലെന്നാണ് പൊലീസിന്‍റെയും എക്സൈസിന്‍റെയും നിലപാട്. സുരക്ഷയ്ക്കായി തീരം സി സി ടി വിയുടെ നിരീക്ഷണത്തിലാകും ഏത് നിമിഷവും. ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള 16 ലധികം കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കോവളം സ്റ്റേഷനിലെ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ഇന്ന് തീരത്ത് അഡീഷണൽ കാമറകൾ സ്ഥാപിച്ച് തീരത്ത് പ്രത്യേകം തയാറാക്കുന്ന കൺട്രോൾ റൂമിൽ നീരീക്ഷിച്ച് അപ്പപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ് ഷാജി പറഞ്ഞു. പുതുവർഷാഘോഷം അതിരുവിടുന്നവർക്കെതിരെയും മയക്കുമരുന്ന് മാഫിയയ്ക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമേ ബൈക്കിലും അല്ലാതെയും തീരവും സമീപ പ്രദേശങ്ങളിലും റോന്തുചുറ്റി 400 ഓളം പൊലീസുകാരുടെ സാന്നിധ്യവുമുണ്ടാകും. പൊലീസുകാരുടെ കൃത്യമായ വിന്യാസത്തിലും വിവരങ്ങള്‍ അപ്പോള്‍ അപ്പോള്‍ കൈമാറുന്നതിനുമായി സിറ്റി പോലീസ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി.

പരിശോധനകൾക്ക് ശേഷമായിരിക്കും തീരത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്ക് കോവളം ജംഗ്ഷൻ വരെ മാത്രമാണ് പ്രവേശനം. എന്നാല്‍, കേവളത്തെ തെരുവ് വിളക്കുകള്‍ ഇതിന്‍റെ എല്ലാം നിറം കെടുത്തുമോ എന്ന ആശങ്കയും ചെറുതല്ല. പല സ്ട്രീറ്റ് ലൈറ്റുകളും പ്രവര്‍ത്തന ക്ഷമമല്ലെന്നത് തന്നെ കാരണം. ഡി ജെ പാർട്ടികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പൊലീസിന്‍റെയും  എക്സൈസിന്‍റെയും ഭാഗത്ത് നിന്ന് കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഡി ജെ പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വയ്ക്കാൻ പോലീസ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു തരത്തിലും ലഹരി മരുന്ന് ഉപയോഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജാഗരൂകരാണ് എക്സൈസ് സംഘം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഭരണഘടനയോട് അങ്ങേയറ്റത്തെ ബഹുമാനം, ആക്ഷേപിച്ചിട്ടില്ല’; ആവർത്തിച്ച് സജി ചെറിയാൻ

Next Post

മധുരക്കിഴങ്ങിന്‍റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധുരക്കിഴങ്ങിന്‍റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍…

മധുരക്കിഴങ്ങിന്‍റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍...

ഭർത്താവിന്‍റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ് ഭാര്യയും മരിച്ചു

ഭർത്താവിന്‍റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ് ഭാര്യയും മരിച്ചു

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: നിർണായക നീക്കങ്ങളുമായി അമിത് ഷാ

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: നിർണായക നീക്കങ്ങളുമായി അമിത് ഷാ

ഷീസാൻ ആസ്ത്മ രോഗി; ജയിലിൽ വീട്ടുഭക്ഷണം അനുവദിച്ച് കോടതി, മുടിയും മുറിക്കേണ്ട

ഷീസാൻ ആസ്ത്മ രോഗി; ജയിലിൽ വീട്ടുഭക്ഷണം അനുവദിച്ച് കോടതി, മുടിയും മുറിക്കേണ്ട

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021