തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം. അപേക്ഷകർ മൂന്നുവർഷം/ രണ്ടുവർഷം(ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് നേടിയ ഡി.വോക്ക് യോഗ്യത നേടിയിരിക്കണം.
അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്ന് ബി.എസ്സി ബിരുദം നേടിയവർക്കും അപേക്ഷിക്കാം. . മാത്തമാറ്റിക്സ് പഠിക്കാത്തവർ യൂനിവേഴ്സിറ്റി/കോളജ് തലത്തിൽ നിർദേശിക്കുന്ന ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടണം. യോഗ്യത പരീക്ഷ 45 മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40 മാർക്ക് നേടിയിരിക്കണം.
അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വർഗവിഭാഗത്തിന് 500 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽക്കൂടി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2023 ജൂലൈ 20 വരെ അപേക്ഷഫീസ് ഒടുക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്ലോഡ് ചെയ്യണം. കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലതല പരീക്ഷകേന്ദ്രങ്ങളിൽ എൽ.ബി.എസ് ഡയറക്ടർ പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്. ഫോൺ: 0471 2560363, 364.