ഹൂസ്റ്റണ്‍ : യുഎസിലെ ടെക്സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലുപേരെ അക്രമി തോക്കുചൂണ്ടി ബന്ദികളാക്കി. പ്രാദേശിക സമയം ശനി രാവിലെ 10ന് ആരംഭിച്ച പ്രാര്‍ഥനയ്ക്കിടെയാണു സംഭവം. ബന്ദികളില്‍ ഒരാളെ വിട്ടയച്ചു. എഫ്ബിഐയും പോലീസുമെത്തി അക്രമിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ജൂതപ്പള്ളി വളഞ്ഞ സുരക്ഷാസേന, പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പോലീസ് നടപടിയുണ്ടായാല്‍ ബന്ദികളെ കൊല്ലുമെന്ന് അക്രമി ഭീഷണിപ്പെടുത്തി. ഭീകരക്കുറ്റത്തിനു തടവിലുള്ള സഹോദരി ആഭിയ സിദ്ദിഖിയെ മോചിപ്പിക്കണെന്ന ആവശ്യം ഉന്നയിച്ചാണ് ബന്ദികളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ആഭിയ. അഫ്ഗാനിസ്ഥാനില്‍വച്ച് യുഎസ് സൈനികരെ വധിച്ചതിനാണ് ശിക്ഷ.