തെൽഅവീവ്: ഗസ്സ യുദ്ധം ഇസ്രായേലിന് സാമ്പത്തിക പ്രഹരമേൽപിക്കുന്നത് തുടരുന്നു. 10 ദിവസം മുമ്പ് മൂഡീസ് റേറ്റിങ് കുറച്ചതിന് പിന്നാലെ ജി.ഡി.പിയിലും ഇസ്രായേൽ സമ്പദ്ഘടന കൂപ്പുകുത്തി. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇസ്രായേലിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 19.4 ശതമാനമാണ് ഇടിഞ്ഞത്.അതേസമയം, യുദ്ധം...
Read moreലണ്ടൻ: യു.കെയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിക്കാനൊരുങ്ങി അധികൃതർ. ക്ലാസ്മുറികളിൽ കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനും പഠനത്തിലേക്ക് ശ്രദ്ധതിരിച്ചുവിടാനുമാണിതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ''കുട്ടികൾക്ക് അറിഞ്ഞു വളരാനുള്ള ഇടമാണ് സ്കൂളുകൾ. ക്ലാസ്മുറികളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ശ്രദ്ധമാറിപ്പോകാൻ കാരണമാകുന്നു....
Read moreഅബഹ: സൗദി അറേബ്യയിലെ മഹായില്‍ അസീറിന് വടക്ക് ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്ന വീട്ടില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസ്സുള്ള ഇയാള്‍ രണ്ടു മാസം മുമ്പാണ് മരണപ്പെട്ടതെന്നാണ് കരുതുന്നത്. മരണ കാരണം എന്തെന്ന് കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളും ഫോറന്‍സിക് മെഡിസിന്‍...
Read moreഇസ്‍ലാമാബാദ്: പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലായ പാകിസ്താനിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ട് പ്രധാന പാർട്ടികൾ തിങ്കളാഴ്ച യോഗം ചേരുന്നു. നവാസ് ശരീഫിന്റെ പി.എം.എൽ-എന്നും ബിലാവൽ ഭൂട്ടോ സർദാരി ചെയർമാനായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുമാണ് യോഗം ചേരുന്നത്. സുപ്രധാന വിഷയങ്ങളിൽ...
Read moreകാലിഫോർണിയ: ഭക്ഷണം നൽകാനെത്തിയ ഉടമയുടെ ജീവനെടുത്ത് വീട്ടിൽ വളർത്തിയത് 13 പിറ്റ്ബുൾ നായകൾ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് 35കാരനെ നായകൾ കടിച്ച് കീറി കൊന്ന നിലയിൽ കണ്ടെത്തിയത്. വീടിന് പിൻവശത്തുള്ള കൂടുകൾക്ക് സമീപത്തായാണ് യുവാവിന്റെ മൃതദേഹം സുഹൃത്ത് കണ്ടെത്തിയത്....
Read moreഗസ്സ: ഇസ്രായേൽ തടവറയിൽ പീഡിപ്പിക്കപ്പെടുന്ന ഫലസ്തീനികളുടെ മോചനം മാത്രമാണ് ഒക്ടോബർ ഏഴിന് ഇസ്രായേലികളെ ബന്ദികളാക്കിയതിലൂടെ ലക്ഷ്യമിട്ടതെന്ന് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ. ഇസ്രായേലിൽ ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷന്റെ 133ാം ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ്...
Read moreതെൽഅവീവ്: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിന് പ്രധാന തടസ്സം ഹമാസിന്റെ വ്യാമോഹങ്ങൾ നിറഞ്ഞ ഉപാധികളാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ പരാജയം മാത്രമാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നും ഞങ്ങൾ അതിന് സമ്മതിക്കില്ലെന്നും നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിവസം കഴിയുന്തോറും ബന്ദികളുടെ ജീവൻ അപകടത്തിലാണെന്ന്...
Read moreമസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ മോഷണക്കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളിൽ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും,...
Read moreമസ്കറ്റ്: അധിക ബാഗേജിന് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് ഇളവ്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 30 വരെ ഇളവ്...
Read moreറിയാദ്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി വാഹനം നിർത്തി പുറത്തിറങ്ങിയയുടൻ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ മരിച്ച ആലപ്പുഴ കായംകുളം സ്വദേശി രാജെൻറ മൃതദേഹമാണ് നാട്ടിൽ എത്തിച്ചു സംസ്കരിച്ചത്. 30 വർഷമായി അറാറിൽ പ്രവാസിയായിരുന്ന...
Read more