• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജമ്മുവിൽ ഭീകരാക്രമണം രൂക്ഷം; 1,800 സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും

by Web Desk 04 - News Kerala 24
January 4, 2023 : 10:12 pm
in Kerala, News
0
A A
0
ജമ്മുവിൽ ഭീകരാക്രമണം രൂക്ഷം; 1,800 സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ സാധാരണക്കാരെ ഭീകരർ വധിക്കുന്നത് വർധിച്ചതോടെ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്രം. 18 കമ്പനി സിആർപിഎഫ് ജവാൻമാരെയാണ് കൂടുതലായി ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നത്. 1,800 സൈനികരെ പൂഞ്ച്, രജൗറി ജില്ലകളിലായി വിന്യസിക്കും. ജമ്മു കശ്മീരിലെ മറ്റുസ്ഥലങ്ങളിലുള്ള 8 കമ്പനി സൈനികർ ഉടൻ ഇവിടെ എത്തും. 10 കമ്പനിയെ ഡൽഹിയിൽനിന്ന് അയയ്ക്കും.

ജമ്മു മേഖലയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായതിനെത്തുടർന്നാണു കൂടുതൽ സൈനികരെ വിന്യസിക്കുന്നത്. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായി രജൗറിയിലെ ദാഗ്രി ഗ്രാമത്തിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് കുട്ടികളുൾപ്പെടെ 6 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. കൂടാതെ പല സ്ഥലത്തും സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. രണ്ട് ആക്രമണങ്ങളിലുമായി 12 പേർക്കാണ് പരുക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് അടുത്തടുത്തുള്ള വീടുകളിലേക്കു ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് ഭീകരരർ ചേർന്നു നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 6 പേർക്കു പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിലാണു രണ്ട് പേർ കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുൻപ് സൈനിക ക്യാംപിനു സമീപത്തുണ്ടായ ആക്രമണത്തിലും രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

സൈന്യവും സിആർപിഎഫും ചേർന്നു നടത്തിയ തിരച്ചിലിൽ രണ്ടു ഭീകരരെ പിടികൂടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലിയും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചു. എൻഐഎയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്ത് കാൽനടയാത്രക്കാരൻ ബൈക്കിക്കിടിച്ച് മരിച്ചു

Next Post

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

പത്തനംതിട്ടയിൽ വിവിധ സ്കൂളുകളിൽനിന്ന് 4 പെൺകുട്ടികളെ കാണാതായി; 2 പേരെ കണ്ടെത്തി

പത്തനംതിട്ടയിൽ വിവിധ സ്കൂളുകളിൽനിന്ന് 4 പെൺകുട്ടികളെ കാണാതായി; 2 പേരെ കണ്ടെത്തി

‘സ്റ്റേഷനിലേക്കെത്തിയത് 26 ഫോൺ കോൾ; 9 പൊലീസ് വണ്ടികൾ തിരഞ്ഞിട്ടും കാണാതെ കാർ’

‘സ്റ്റേഷനിലേക്കെത്തിയത് 26 ഫോൺ കോൾ; 9 പൊലീസ് വണ്ടികൾ തിരഞ്ഞിട്ടും കാണാതെ കാർ’

കർമസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി സ്കൂട്ടറിടിച്ചു; എൻസിപി നേതാവിന് ദാരുണാന്ത്യം

കർമസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി സ്കൂട്ടറിടിച്ചു; എൻസിപി നേതാവിന് ദാരുണാന്ത്യം

‘വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ’; വിവേചനം റദ്ദാക്കി കർണാടക ഹൈകോടതി

'വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ'; വിവേചനം റദ്ദാക്കി കർണാടക ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021