തിരുവനന്തപുരം: പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച് 15 ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന യുവതി ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസില്‍ കീഴടങ്ങി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി കെ.ആര്‍. രശ്മിയാണ് പുലര്‍ച്ച 5.30 ഓടെ മൂന്ന് വയസ്സുള്ള കൈക്കുഞ്ഞുമായി കീഴടങ്ങിയത്. ഇവരെ സൈബര്‍ സിറ്റി അസി. കമീഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും താനും കുടുംബവും വഞ്ചിക്കപ്പെടുകയായിരുന്നെന്നും രശ്മി മൊഴിനല്‍കി. അടൂര്‍ സ്വദേശിനി ആര്‍. രാജലക്ഷ്മിയാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് രശ്മിയില്‍നിന്ന് പോലീസ് മനസ്സിലാക്കിയത്. ഭര്‍ത്താവ് ശ്രീജേഷിന്റെ അനുജന്‍ ജ്യോത്സ്യനാണ്. ഇയാളില്‍നിന്ന് ജ്യോതിഷം പഠിക്കാന്‍ വന്നയാളുടെ ഭാര്യയാണ് രാജലക്ഷ്മി. പോലീസ് ഉദ്യാഗസ്ഥയെന്ന പേരിലാണ് ഇവര്‍ രശ്മിയുമായും ഭര്‍ത്താവുമായും ചങ്ങാത്തത്തിലായത്. തുടര്‍ന്ന് വിജിലന്‍സ്, ഇന്‍കം ടാക്സ്, ജി.എസ്.ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം മുതല്‍ 4.5 ലക്ഷംവരെ തന്റെയും ഭര്‍ത്താവിന്റെയും പക്കല്‍നിന്നും മറ്റു ഉദ്യോഗാര്‍ഥികളില്‍നിന്നും രാജലക്ഷ്മി തട്ടിയതായിട്ടാണ് രശ്മി പോലീസിന് മൊഴി നല്‍കിയതായാണ് വിവരം