ദില്ലി: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 ജനുവരി 7,8,9,15,16 തീയതികളിലായിരുന്നു മെയിന്‍ പരീക്ഷ നടന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പരീക്ഷ ഫലം അറിയാവുന്നതാണ്. മെയിന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ 5 മുതല്‍ അഭിമുഖ പരീക്ഷകള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ വിവരങ്ങള്‍ ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഐഎഎസ്, ഐആർഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ കേന്ദ്രസർവീസുകളിലേക്ക് രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾക്കായി പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി യുപിഎസ്‌സി എല്ലാ വർഷവും പരീക്ഷ നടത്തുന്നു.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്.
UPSC സിവിൽ സർവീസ് മെയിൻ പരീക്ഷാ ഫലം 2021: പരിശോധിക്കാനുള്ള നടപടികൾ
upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ‘UPSC Mains result link 2021’ ടാബിൽ ക്ലിക്ക് ചെയ്യുക. ഉദ്യോഗാർത്ഥിയുടെ വിശദവിവരങ്ങളടങ്ങിയ ഒരു pdf ഫയൽ ദൃശ്യമാകും. പിന്നീടുള്ള റഫറൻസിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.