• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനമൈത്രി പൊലീസ് പ്രയോഗത്തിൽ കൊണ്ടുവരാനായി: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
April 12, 2023 : 6:55 am
in Kerala, News
Reading Time: 1 min read
0
A A
0
നാട്‌ മാറുന്നതിൽ ചില പ്രത്യേക മന:സ്ഥിതിക്കാർക്ക്‌ പ്രയാസം; അത്തരക്കാരുടെ ചിന്ത ഒരു പദ്ധതിയും നടപ്പാകരുതെന്നാണ്‌ : മുഖ്യമന്ത്രി

ചെങ്ങന്നൂർ> ആധുനികവൽക്കരണത്തോടെ പൊലീസിന്റെ മുഖച്ഛായ മാറിയെന്നും നേരത്തെ ആരംഭിച്ച ജനമൈത്രി പൊലീസ് പ്രയോഗത്തിൽ കൊണ്ടുവരാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ നിന്നും 2.65 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ, ചെങ്ങന്നൂരിൽ നടപ്പാക്കിവരുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം, 38.88 കോടി രൂപ ചെലവഴിച്ച് മുളക്കുഴ പഞ്ചായത്തിൽ നിർമിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും പൊലീസ് സേനയുടെ മുഖച്ഛായ തന്നെ മാറ്റി. പൊലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരിൽ ഉന്നത വിദ്യാഭ്യാസമുള്ളവർ, പ്രൊഫഷണലുകൾ, എം ടെക് റാങ്ക് നേടിയവർ വരെയുണ്ട്. ഇത് പൊലീസിന്റെ കാര്യക്ഷമത വർധിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി ഒന്നര ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റാണ് പൂർത്തിയായത്. കിഫ്ബിയിൽ നിന്നും 199 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തും . ചെറുപ്പക്കാരുടെ ന്യൂജെൻ വാഹനങ്ങളും ഡ്രൈവിങ് ശൈലിയും വരുത്തിവയ്ക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് കാര്യമായ ശ്രമമുണ്ടാകണമെന്നും – മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചെങ്ങന്നൂരിൽ കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായി വിജയൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയാണെന്ന്‌ സജി ചെറിയാൻ പറഞ്ഞു. 2018 ലെ പ്രളയത്തിൽ തകർന്ന ചെങ്ങന്നൂരിന്‌ കോടിക്കണക്കിനു രൂപയുടെ വികസനമാണ് പിണറായി സർക്കാർ നൽകിയതെന്നും സജി ചെറിയാൻ പറഞ്ഞു.

ചീഫ് എൻജിനിയർ സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡിജിപി ബി സന്ധ്യ , കലക്ടർ ഹരിത വി കുമാർ, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, കെഎസ് സി എം എംസി ചെയർമാൻ എം എച്ച് റഷീദ്, എം ശശികുമാർ, പുഷ്പലത മധു, എൻ പത്മാകരൻ, ടി സി സുനിമോൾ, കെ ആർ മുരളീധരൻ പിള്ള,എം ജി ശ്രീകുമാർ, പ്രസന്ന രമേശൻ, ജെയിൻ ജിനു ജേക്കബ്ബ്, പി വി സജൻ, വത്സല മോഹൻ, ഹേമലത മോഹൻ,മഞ്ജുള ദേവി, സുജ രാജീവ്, കെ ആർ രാധാഭായി, ബീന ചിറമേൽ, മറിയക്കുട്ടി ജോർജ്‌, ഒ എസ് ഉണ്ണികൃഷ്ണൻ, ജി വിവേക്, ആർ സന്ദീപ്, ജേക്കബ്ബ് മാത്യു മുല്ലശ്ശേരിൽ, ഷിബു ഉമ്മൻ, ഗിരീഷ് ഇലഞ്ഞിമേൽ, ടി സി ഉണ്ണികൃഷ്ണൻ, ടിറ്റി എം വർഗീസ്, സജി വള്ളുവന്താനം എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ ജെബിൻ പി വർഗീസ് സ്വാഗതവും വി വിജി നന്ദിയും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെയുള്ള പുനപരിശോധന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Next Post

എലിയെ കൊന്നതിന് കേസെടുത്ത്‌ യുപി പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എലിയെ കൊന്നതിന് കേസെടുത്ത്‌ യുപി പൊലീസ്

എലിയെ കൊന്നതിന് കേസെടുത്ത്‌ യുപി പൊലീസ്

ആശാ പ്രവർത്തകർക്ക് ആനുകൂല്യം കൂടുതൽ കേരളത്തിൽ; കണക്കുകൾ ഇങ്ങനെ, മനോരമയുടെ കഥ പൊളിച്ച് തോമസ് ഐസക്

ആശാ പ്രവർത്തകർക്ക് ആനുകൂല്യം കൂടുതൽ കേരളത്തിൽ; കണക്കുകൾ ഇങ്ങനെ, മനോരമയുടെ കഥ പൊളിച്ച് തോമസ് ഐസക്

റഷ്യൻ ചാരന്റെ ഇമെയിൽ ചോർത്തി യുക്രെയ്ൻ ഹാക്കർ

റഷ്യൻ ചാരന്റെ ഇമെയിൽ ചോർത്തി യുക്രെയ്ൻ ഹാക്കർ

കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഗുണം! യുപിഐ പേയ്‌മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഈ ബാങ്ക്

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഗുണം! യുപിഐ പേയ്‌മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഈ ബാങ്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021