• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്വദേശിവത്കരിച്ച തസ്‍തികകളില്‍ പ്രവാസികളെ നിയമിച്ച രണ്ട് കമ്പനികള്‍ക്കെതിരെ നടപടി

by Web Desk 04 - News Kerala 24
March 23, 2022 : 7:45 pm
in News, World
Reading Time: 1 min read
0
A A
0
സ്വദേശിവത്കരിച്ച തസ്‍തികകളില്‍ പ്രവാസികളെ നിയമിച്ച രണ്ട് കമ്പനികള്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ രണ്ട് കമ്പനികള്‍ക്കെതിരെ നടപടി. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെയും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിനെതിരെയുമാണ് നടപടികളുണ്ടായത്. ഇക്കാര്യം വിശദമാക്കി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കുകയും ചെയ്‍തു.

സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം സംബന്ധിച്ച് രാജ്യത്ത് നടപ്പാക്കേണ്ട നയങ്ങള്‍ ലംഘിക്കുകയും അവയില്‍ കൃത്രിമം കാണിക്കുകയും ചെയ്‍തതിനാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കേണ്ട തൊഴില്‍ തസ്‍തികകളില്‍ മന്ത്രാലയത്തില്‍ നിന്നുള്ള വര്‍ക്ക് പെര്‍മിറ്റ് വാങ്ങാതെ പ്രവാസികളെ നിയമിച്ചതായാണ് കണ്ടെത്തിയത്.

ഖത്തര്‍ തൊഴില്‍ നിയമത്തിലെ 23-ാം വകുപ്പ് പ്രകാരമാണ് നിയമലംഘനം നടത്തിയ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്. സ്വദേശിവത്‍കരിച്ച തൊഴിലുകളില്‍ പ്രവാസികളെ നിയമിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിബന്ധനകളും പ്രകാരം തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. ഈ തസ്‍തികകയില്‍ ജോലി ചെയ്യാന്‍ യോഗ്യരായ സ്വദേശികള്‍ ആരും രജിസ്റ്റര്‍ ചെയ്‍തിട്ടില്ലെങ്കില്‍ മാത്രമേ പ്രവാസികളെ നിയമിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകള്‍ ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കും. നിയമങ്ങളും അറിയിപ്പുകളും ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ നടപടികളുമുണ്ടാകും. രാജ്യത്തെ സ്വദേശികളായ സ്‍ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നതിന് നേരിട്ടേക്കാവുന്ന തടസങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി കമ്പനികളെ നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ മിസ്റ്റർ വിനായകൻ, പരസ്പര ഇഷ്ടത്തോടെയും സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ സെക്സ് ‘ ; വെെറലായി കുറിപ്പ്

Next Post

“മായ’ ചാറ്റ്‌ ബോട്ട്‌ സേവനം ; സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“മായ’ ചാറ്റ്‌ ബോട്ട്‌ സേവനം ;  സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

"മായ' ചാറ്റ്‌ ബോട്ട്‌ സേവനം ; സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ;  ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ; ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

തിരുവാഭരണത്തിന്‌ പകരം മുക്കുപണ്ടം : മുൻമേൽശാന്തി പിടിയിൽ

തിരുവാഭരണത്തിന്‌ പകരം മുക്കുപണ്ടം : മുൻമേൽശാന്തി പിടിയിൽ

പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

‘മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന് ; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’

‘മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന് ; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021