കൊല്ലം : കുണ്ടറയിൽ ബാറിൽ വെച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അതിഥി തൊഴിലാളി പർവീൺ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി പത്തര മണിയോടെ കുണ്ടറയിലെ റോയൽ ഫോർട്ട് ബാറിൽ വെച്ച് ജീവനക്കാരുമായി സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ യുവാവാണ് മരിച്ചത്. ബാർ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ബാർ ജീവനക്കാരാണ് പർവീൺ രജുവിനെ മർദ്ദിച്ചതെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായ ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.