• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്തിന്റെ താൽപര്യമാണ് പരമപ്രധാനം; കാനഡ വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ച് കോൺ​ഗ്രസ്

by Web Desk 04 - News Kerala 24
September 19, 2023 : 7:15 pm
in India, News
0
A A
0
രാജ്യത്തിന്റെ താൽപര്യമാണ് പരമപ്രധാനം; കാനഡ വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: കാനഡ വിഷയത്തിൽ രാജ്യതാൽപര്യങ്ങൾ പരമപ്രധാനമാകണമെന്നും തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ച അരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. തീവ്രവാദം ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളി​ച്ചപ്പോഴൊക്കെയും അതിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് വിശ്വസിച്ച കക്ഷിയാണ് കോൺഗ്രസ് എന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.

ഖലിസ്ഥാൻ നേതാവിന്റെ വധത്തിനു പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്റെ കരങ്ങളാണെ’ന്ന ആരോപണവുമായി കാനഡ പ്രധാനമ​ന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര യുദ്ധം. രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങൾ ദുരുപദിഷ്ടവും അസംബന്ധവുമായി ഇന്ത്യ തള്ളി.

നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്.

സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ് വാനിൽ ​വെടിയുണ്ടയേറ്റ് അതിഗുരുതരാവസ്ഥയി​ൽ കണ്ട നിജ്ജാർ പിന്നീട് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞെങ്കിലും മൂന്നു മാസമായി ആരെയും പിടികൂടാനായിരുന്നില്ല. ഗുരുദ്വാരയുടെ പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ കാനഡയിലെ പ്രമുഖ ഖലിസ്ഥാൻ നേതാവ് കൂടിയായിരുന്നു.

കുറ്റവാളികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാരാണ് കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു പിന്നാലെ രാജ്യത്തെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും​ ചെയ്തു.

നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച ഇന്ത്യ ട്രൂഡോയുടെയും കാനഡ വിദേശകാര്യ മന്ത്രിയുടെയും പ്രതികരണങ്ങൾ അസംബന്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ലെന്ന് ചോദ്യം, പിണറായിയുടെ മറുപടി

Next Post

കേരള പിറവി ദിനാഘോഷം; ‘കേരളീയം 2023’ നവംബർ ഒന്നു മുതൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള പിറവി ദിനാഘോഷം; ‘കേരളീയം 2023’ നവംബർ ഒന്നു മുതൽ

കേരള പിറവി ദിനാഘോഷം; 'കേരളീയം 2023' നവംബർ ഒന്നു മുതൽ

ആദ്യം ഇരുട്ടിന്‍റെ ആത്മാക്കൾ, ഇപ്പോൾ വൈറസ്​ വാഹകർ; മലയാളിയുടെ വവ്വാൽ ഭീതി പരകോടിയിൽ

കോഴിക്കോട് എന്ത് കൊണ്ട് വീണ്ടും നിപ? കേരളം പഠനം നടത്തും

ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി

ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി

കേരളത്തി​െൻറ ഔദ്യോഗിക ഗാനത്തിന് രചനകൾ ക്ഷണിച്ച് വീണ്ടും സാഹിത്യ അക്കാദമി; നേരത്തേ അയച്ചവരുടെതെല്ലാം തള്ളി

കേരളത്തി​െൻറ ഔദ്യോഗിക ഗാനത്തിന് രചനകൾ ക്ഷണിച്ച് വീണ്ടും സാഹിത്യ അക്കാദമി; നേരത്തേ അയച്ചവരുടെതെല്ലാം തള്ളി

വിവാദ ഹരജി പിൻവലിക്കാൻ അനുമതി തേടൽ: ഐ. ജി ലക്ഷ്മണിന്​ ഹൈകോടതിയുടെ രൂക്ഷ വിമർശനം

വിവാദ ഹരജി പിൻവലിക്കാൻ അനുമതി തേടൽ: ഐ. ജി ലക്ഷ്മണിന്​ ഹൈകോടതിയുടെ രൂക്ഷ വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021