മുംബൈ : ബോളിവുഡ് ഗായകന് സോനു നിഗത്തിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. താരവും കുടുംബവും ഇപ്പോള്‍ ദുബായിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഞാന്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഭുവനേശ്വറില്‍ ഒരു സംഗീത പരിപാടിക്കായി പോകാനിരിക്കവെയാണ് കൊവിഡ് പിടിപെടുന്നത്. പല തവണ പരിശോധന നടത്തിയെങ്കിലും എല്ലാ തവണയും ഫലം പോസിറ്റീവായിരുന്നു. അതിനാല്‍ പരിപാടികള്‍ റദ്ദാക്കേണ്ടിവരും, താരം അറിയിച്ചു.കൊവിഡ് പോസിറ്റീവായെങ്കിലും രോഗത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലെന്നും സോനു പറഞ്ഞു. ‘ഇതിന് മുന്‍പ് പലതവണ വൈറല്‍ പനിയും തെണ്ടവേദനയും പിടിപെട്ടപ്പോഴും ഞാന്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെക്കാള്‍ മികച്ച നിലയിലാണ് എന്റെ ആരോഗ്യം.
എല്ലാവരും കരുതലോടെയിരിക്കണം. എന്നാല്‍ ആരും പേടിക്കരുത്. ഇപ്പോള്‍ കൊവിഡ് പെട്ടന്ന് പടര്‍ന്ന് പിടിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ സിനിമ പ്രവര്‍ത്തകരുടേയും, മറ്റ് കലാകാരന്മാരുടേയും അവസ്ഥയോര്‍ത്ത് എനിക്ക് ദുഃഖം തോന്നുന്നു, സോനു കൂട്ടിച്ചേര്‍ത്തു.