കായംകുളം: കായംകുളത്തെ വോട്ടുചോർച്ച പാർട്ടി ഘടകങ്ങളിൽ ചർച്ചയാകാത്തതിൽ വിമർശനവുമായി ഫേസ്ബുക്കിലിട്ട കുറിപ്പിൽ യു. പ്രതിഭ എംഎൽഎയോട് സി.പി.എം വിശദീകരണം ചോദിക്കും. പ്രതിഭ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.
കായംകുളത്ത് തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പ്രതിഭ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പരാതി പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. ഇതേക്കുറിച്ച് വിശദീകരണം തേടും. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
പ്രതിഭയുടെ ആരോപണങ്ങൾ നേരത്തെ ഏരിയാ കമ്മിറ്റി തള്ളിയിരുന്നു. കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും വോട്ട് കൂടുകയാണുണ്ടായതെന്നും ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. പ്രതിഭക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാൻ ഏരിയാ കമ്മിറ്റി നീക്കം നടത്തുന്നുണ്ട്.
കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചുവെന്നും അവരിപ്പോൾ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചത്. പല മണ്ഡലങ്ങളിലും വോട്ട് ചോർച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തിൽ ഒരു പരിശോധനയും ഉണ്ടായില്ല. ബോധപൂർവമായി തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുക്കുകയാണ്-ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചു. പ്രതിഭയുടെ ഫേസ്ബുക്ക് കുറിപ്പുകൾ ഇതിനുമുമ്പും പാർട്ടിക്ക് പലതവണ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.കായംകുളത്തെ വോട്ടുചോർച്ച പാർട്ടി ഘടകങ്ങളിൽ ചർച്ചയാകാത്തതിൽ വിമർശനവുമായി ഫേസ്ബുക്കിലിട്ട കുറിപ്പിൽ യു. പ്രതിഭ എം.എൽ.എയോട് സി.പി.എം വിശദീകരണം ചോദിക്കും. പ്രതിഭ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.
കായംകുളത്ത് തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പ്രതിഭ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പരാതി പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. ഇതേക്കുറിച്ച് വിശദീകരണം തേടും. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
പ്രതിഭയുടെ ആരോപണങ്ങൾ നേരത്തെ ഏരിയാ കമ്മിറ്റി തള്ളിയിരുന്നു. കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും വോട്ട് കൂടുകയാണുണ്ടായതെന്നും ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. പ്രതിഭക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാൻ ഏരിയാ കമ്മിറ്റി നീക്കം നടത്തുന്നുണ്ട്.
കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചുവെന്നും അവരിപ്പോൾ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചത്. പല മണ്ഡലങ്ങളിലും വോട്ട് ചോർച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തിൽ ഒരു പരിശോധനയും ഉണ്ടായില്ല. ബോധപൂർവമായി തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുക്കുകയാണ്-ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചു. പ്രതിഭയുടെ ഫേസ്ബുക്ക് കുറിപ്പുകൾ ഇതിനുമുമ്പും പാർട്ടിക്ക് പലതവണ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.