തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐക്ക് കൈമാറികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അല്‍പസമയം മുമ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.അതേസമയം, തന്‍റെ പോരാട്ടത്തെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ടി ജയപ്രകാശ് ന്യൂസ് അവര്‍ ചര്‍ച്ചയിൽ പറഞ്ഞു. ഗവര്‍ണര്‍ ശക്തമായി കേസില്‍ ഇടപെട്ടത് നിര്‍ണായകമായി. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിബിഐ വന്നാല്‍ സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ പറഞ്ഞു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ പിതാവ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുടുംബത്തിന്‍റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ജയപ്രകാശിനെ അറിയിക്കുകയായിരുന്നു. എസ് എഫ് ഐ വിദ്യാര്‍ത്ഥികളടക്കമാണ് കേസിൽ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്.
അതിനിടെ, സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവന്നു. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ടിലുളളത്. ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചുവെന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതെക്കുറിച്ച് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് അടക്കം ആരോപണമുന്നയിച്ചിരുന്നു.
ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ്
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ്. പ്രതികളുടെ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കാൻ നടപടി തുടങ്ങി.സിദ്ധാർത്ഥനെ മർദിക്കുന്ന ദൃശ്യം പ്രതികൾ ഫോണിൽ പകർത്തിയോ എന്നാണ് നോക്കുന്നത്. സിദ്ധാർഥൻ മരിച്ച ശേഷം പ്രതികൾ നടത്തിയ സന്ദേശക്കൈമാറ്റം സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കാനാണ് ശ്രമം. പ്രതികൾ മായ്ച്ചു കളഞ്ഞത് വീണ്ട് എടുക്കേണ്ടതുണ്ട്. തൂങ്ങി മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന് സംശയം വന്നാൽ സെല്ലോഫയിൻ ടേപ്പ്ടെ സ്റ്റിന്റെ സഹായത്തോടെ ദൂരീകരിക്കും. അതിനും പോലീസ് ക്രമീകരണം ഒരുക്കിട്ടുണ്ട്.