മുംബൈ : ഈമാസം 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 16 കോടി ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇടിവ്. 63566.7 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍പത്തെ ആഴ്ച 7.7 കോടി ഡോളറിന്റെ ഇടിവായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയിലാണ് വിദേശനാണ്യ ശേഖരം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്; 64245.3 കോടി ഡോളര്‍. അതേസമയം രാജ്യത്തിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 47.5 കോടി ഡോളര്‍ ഉയര്‍ന്ന് 57221.6 കോടി ഡോളറിലെത്തി.