• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

by Web Desk 01 - News Kerala 24
February 8, 2022 : 10:28 am
0
A A
0
ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

കൊച്ചി : മുൻകൂർ ജാമ്യാപേക്ഷയിലെ അനുകൂല വിധിക്ക് പിന്നാലെ ദിലീപ് അഭിഭാഷകനായ രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരാണ് അഭിഭാഷകരെ കണ്ടത്. അഭിഭാഷകനുമായി ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം സുഹൃത്ത് ശരത്തിനൊപ്പം ദിലീപ് മടങ്ങി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൂടിക്കാഴ്ച. കേസുമായി ബന്ധപ്പെട്ട വാദങ്ങൾ, എഫ്ഐആർ റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയായതാണ് വിവരം. കേസ് പരിഗണിക്കുന്ന സമയത്തും സമാന രീതിയിൽ രണ്ടു മണിക്കൂറോളം ദിലീപ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദിലീപ് വന്നത് അദ്ദേഹത്തിന്റെ വാഹനത്തിലായിരുന്നു. എന്നാൽ തിരിച്ചു പോയത് സുഹൃത്ത് ശരത്തിന്റെ വാഹനത്തിലാണ്. വിധിക്ക് ശേഷം ദിലീപ് പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

അതേസമയം വധശ്രമ ഗൂഡാലോചനാ കേസിൽ ദിലീപ് ഉൾപ്പെടെ മൂന്ന് പ്രതികളുടെ ശബ്ദ സാംപിളുകൾ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാവിലെ 11-ന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ശബ്ദമാണ് പരിശോധിക്കുക. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഗൂഢാലോചന സംബന്ധിച്ച ശബ്ദരേഖ അടിസ്ഥാനമാക്കിയാണ് പരിശോധന. മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉപാധികളിൽ പ്രധാനപ്പെട്ടത് അന്വേഷണവുമായി സഹകരിക്കണം എന്നുള്ളതായിരുന്നു. ഉപാധികളിൽ ഏതെങ്കിലും ഒന്നിൽ വീഴ്ച വരുത്തിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിനും മുൻകൂർ ജാമ്യം റദ്ദാക്കുന്നതിനും പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് നടൻ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഗൂഢാലോചന തെളിയിക്കുന്നതാണെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

Next Post

എം.എം.മണിക്കെതിരെ ആക്ഷേപം വേണ്ട ; എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

എം.എം.മണിക്കെതിരെ ആക്ഷേപം വേണ്ട ; എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

രാജ്യത്ത് 67,597 പേര്‍ക്ക് കൂടി കോവിഡ് ; 1,188 മരണം

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

വനിതാ ഐപിഎല്‍ ; ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയുമായി ജയ് ഷാ

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി ; ഹൈക്കോടതി ഇന്ന് വിധി പറയും

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി ; വിലക്ക് വീണ്ടും പ്രാബല്യത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In