തിരുവനന്തപുരം∙ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയെ തുടര്‍ന്ന് 3764 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു. ട്രാഫിക് വിഭാഗം ഐജിഎ അക്ബറിന്റെ നിർദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് ഫെബ്രുവരി ആറു മുതല്‍ 12 വരെ സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.
മദ്യപിച്ചു വാഹനമോടിച്ചതിന് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ സിറ്റിയിലാണ് – 538 എണ്ണം. കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഏഴു കേസുകള്‍ റജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകള്‍. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശോധനകള്‍ എല്ലാ ജില്ലകളിലും തുടരുമെന്ന് ട്രാഫിക് ഐജി അറിയിച്ചു.