• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല’, പ്രതിഷേധവുമായി എൻഡോസൾഫാൻ സമരസമിതി,മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

by Web Desk 04 - News Kerala 24
October 15, 2022 : 7:18 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല’, പ്രതിഷേധവുമായി എൻഡോസൾഫാൻ സമരസമിതി,മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടറിയെട്ടിൻ്റെ മുൻപിൽ സമരം തുടരവേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധം. ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എൻഡോ സൾഫാൻ സമരസമിതി മാർച്ച് നടത്തും. കാസർകോട്‌ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റ് പടിക്കൽ സാമൂഹ്യ പ്രവർത്തകയായ ദയാബായി എന്ന മേഴ്സി മാത്യു അനിശ്ചതകാല നിരാഹാര സമരം കിടക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക, എയിംസ് പദ്ധതിയിൽ കാസർകോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തുക. തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

2017 ൽ ആണ് അവസാനമായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തിയതെന്നും അന്നത്തെ സർക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് എല്ലാ കൊല്ലവും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് ഉണ്ടായില്ലെന്നും ദയാബായി പറയുന്നു. ഇതിനാൽ 2017-ന് ശേഷം ജനിച്ച കുട്ടികൾ ആരും തന്നെ സര്‍ക്കാറിന്‍റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ അവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും കിട്ടില്ലെന്നും ദയാബായി പറയുന്നു. സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തണം, എയിംസ് സാധ്യത പട്ടകയിൽ കാസർഗോഡിനെ കൂടി ഉൾപ്പെടുത്തണം, കൂടാതെ എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്നും ദയാബായി കൂട്ടിചേര്‍ത്തു.

നിലവില്‍ കാസര്‍കോട് ജില്ലയിലെ ഒരു ആശുപത്രിയിലും എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഒരു ഡേകെയര്‍ സെന്‍റര്‍ പോലുമില്ലാത്ത ജില്ലയില്‍ രോഗ ബാധിതരായ കുട്ടികളെ കൊന്ന് അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും ദയാബായി പറയുന്നു. പ്രശ്നബാധിതമായ എല്ലാ പഞ്ചായത്തിലും ഒരു ഡേകെയര്‍ സെന്‍റര്‍ ആരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ദയാബായിയുടെ സമരം കാണാത്തത് കൊണ്ടെല്ലെന്നും എന്നാല്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാനുള്ള സാമ്പത്തിക ശേഷിയിലല്ല കേരളമെന്നുമായിരുന്നു ഇന്നലെ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശൈലജയുടെ മകന്റേത് ബന്ധുനിയമനം’, കോടതിയുത്തരവുണ്ടായിട്ടും അന്വേഷണമില്ലെന്ന് സന്ദീപ് വാര്യർ

Next Post

‘പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം; ആദ്യം ബിജെപി ഇങ്ങനെയൊന്ന് നടത്തൂ’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം; ആദ്യം ബിജെപി ഇങ്ങനെയൊന്ന് നടത്തൂ’

‘പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം; ആദ്യം ബിജെപി ഇങ്ങനെയൊന്ന് നടത്തൂ’

ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താൻ ഇടത്‌ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തണം: സീതാറാം യെച്ചൂരി

ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താൻ ഇടത്‌ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തണം: സീതാറാം യെച്ചൂരി

ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ഹാരിപോട്ടറിലെ ‘ഹാഗ്രിഡ് ’ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു

ഹാരിപോട്ടറിലെ ‘ഹാഗ്രിഡ് ’ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021