യുഎസ് ഡോളറുമായി തുല്യത കൈവരിച്ച് യൂറോ. 20 വർഷങ്ങൾക്ക് ശേഷമാണ് ഒരു യൂറോ ഒരു യുഎസ് ഡോളറിന് തുല്യമാകുന്നത്. ഈ വർഷത്തിന്റെ തുടക്കം മുതൽ യൂറോ ദുർബലമായിട്ടുണ്ട്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ വിവിധ തരത്തിൽ യൂറോയുടെ മൂല്യം ഇടിയാൻ കാരണമായിട്ടുണ്ട്. ജനുവരി മുതൽ യൂറോ ഡോളറിനെതിരെ 1.13 നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്നലെ ഇത് 1.0040-ന് അടുത്തായി.
യൂറോപ്യൻ അവധിക്കാലം പദ്ധതിയിട്ട അമേരിക്കക്കാർ പലരും ഇതിനെ വളരെ നല്ല വർത്തയായാണ് കാണുന്നത്. ഇത് ധാന്യം പോലുള്ള ചരക്കുകളുടെ വില കുറയ്ക്കുകയും ഗാർഹിക, ബിസിനസ്സ് ചെലവുകൾ കുതിച്ചുയരാൻ കാരണമായ പണപ്പെരുപ്പത്തെ ലഘൂകരിക്കുകയും ചെയ്യും. എന്നാൽ യൂറോയുടെ പിൻവാങ്ങൽ ആഗോള വ്യാപാരത്തിന്റെ മന്ദഗതിയെക്കുറിച്ച് സൂചന നൽകുന്നു എന്ന വിദഗ്ദർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ഡോളർ സൂചികയുടെ ഉയർന്ന മുന്നേറ്റത്തിന്റെ പ്രതിഫലനം കൂടിയാണ് യൂറോയുടെ ബലഹീനത