• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല ; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
July 13, 2022 : 12:11 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല ; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കും ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ചാവശ്ശേരിയില്‍ സ്‌ഫോടനത്തില്‍ 2 ആസാം സ്വദേശികള്‍ മരിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.വിഷയദാരിദ്ര്യമാണ് പ്രമേയ നോട്ടീസിന് കാരണമെന്ന് ഇവിടെ വ്യക്തമായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു

6.07.2022 ന് ചാവശ്ശേരി കാശിമുക്കിനു സമീപമുള്ള ഒരു വീട്ടില്‍ സ്ഫോടനം നടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വീടിന്റെ വരാന്തയില്‍ പരിക്കേറ്റ നിലയില്‍ കണ്ടയാളെ പരിസരവാസികളുടെയും മറ്റും സഹായത്തോടെ ആശുപത്രിയിലേക്ക് അയച്ചു. മുകളിലത്തെ നിലയില്‍ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നതായും കണ്ടെത്തി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്.പൊലീസ് അന്വേഷണത്തില്‍ ഇവര്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ആസാം സ്വദേശികളാണെന്ന് വ്യക്തമായി. പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസിലാക്കി.

ഇക്കാര്യത്തില്‍ ക്രൈം. നം. 526/22 ആയി മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നപടികള്‍ സ്വീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ അന്നുതന്നെ മരണപ്പെട്ടു.സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു.
ഇവര്‍ പല സ്ഥലങ്ങളില്‍ നിന്നും പാഴ്വസ്തുക്കള്‍ ശേഖരിച്ചിരുന്നതിനാല്‍ സ്ഫോടക വസ്തു എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആ ദിവസങ്ങളില്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ച സ്ഥലത്തെപ്പറ്റിയും അന്വേഷിച്ചു വരുന്നു.

ഇവിടെ പ്രമേയാവതാരകന്റെ നോട്ടീസില്‍ 2021 ല്‍ നടന്നതടക്കമുള്ള ചില സംഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.2022 മാര്‍ച്ചിലെ ദേശീയ പണിമുടക്ക് ദിവസം മൊകേരി നടമ്മല്‍ എന്ന സ്ഥലത്ത് സ്ലാബിനടിയില്‍ ബോംബുകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈം. നം. 209/22 ആയി പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു.കതിരൂരില്‍ 14.04.2021 ന് ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനം നടന്ന കാര്യത്തിന് കതിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം.നം.151/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് 7 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രസ്തുത കേസും അന്വേഷണാവസ്ഥയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇത്‌ വനസംരക്ഷണ നിയമമല്ല, കോർപറേറ്റ്‌ സംരക്ഷണനിയമം’ ; കേന്ദ്രമന്ത്രിക്ക് കത്തയച്ച്‌ ബൃന്ദ കാരാട്ട്‌

Next Post

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ രാംദാസ് അന്തരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ രാംദാസ് അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ രാംദാസ് അന്തരിച്ചു

ആലപ്പുഴയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് കെട്ടിട ഉടമകളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു

ആലപ്പുഴയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് കെട്ടിട ഉടമകളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്; ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്; ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി

ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി

ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി

വീണ്ടും വാഹനാപകടം ; സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി 6 മരണം

വീണ്ടും വാഹനാപകടം ; സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി 6 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021