• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിഎഫ് വിഹിതത്തിലെ അപാകത ; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

by Web Desk 04 - News Kerala 24
March 12, 2022 : 7:24 am
0
A A
0
പിഎഫ് വിഹിതത്തിലെ അപാകത ; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

കണ്ണൂർ : പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ കിട്ടി. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ വിനോയിയുടെ ഫോണിൽ നിന്ന് വിജിലൻസ് ശേഖരിച്ചു. ഗെയിൻ പിഎഫ് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാൾ മുതലെടുത്തതെന്നും വിജിലന്‍സ് അന്വേഷണത്തിൽ വ്യക്തമായി.

ഗവൺമെന്‍റ് എയിഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിഡന്‍റ് ഫണ്ട് രേഖപ്പെടുത്തുന്നതിലെ അപാകതയാണ് വിനോയിയെ പോലുള്ള ഉദ്യോഗസ്ഥർക്ക് അധികാര ദുർവിനിയോഗത്തിന് വളമായത്. ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും ഇങ്ങനെയെത്തിയതായിരുന്നു.

പിഎഫിൽ സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്‍റേയും ലൈംഗിക താൽപര്യങ്ങൾ കാണിച്ചതിന്‍റേയും ഫോൺ രേഖകൾ അന്വേഷണസംഘത്തിന് കിട്ടി. ദുരനുഭവം നേരിട്ട മറ്റൊരു അധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചെന്നും വിജിലൻസ് കണ്ടെത്തി. വിനോയ് പണമിടപാട് നടത്തിയോയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവ്വം കാലതാമസം വരുത്തിയോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലിൽ നിന്ന് വിനോയ് പിടിയിലായത്. പരാതിക്കാരിയായ അധ്യാപിക സമ്മാനമായി നൽകിയ ഫിനോഫ്തലിൻ വിതറിയ ഷർട്ട് ഉപയോഗിച്ചാണ് വിജിലൻസ് ഇന്‍റലിജൻസ് സംഘം വിനോയിയെ കുരുക്കിയത്. സർക്കാർ ഉദ്യോഗസ്ഥന് നൽകുന്ന പണമോ സമ്മാനമോ മാത്രമല്ല പണം കൊണ്ട് നിർവചിക്കാത്ത ആവശ്യങ്ങളും വിജിലൻസ് അന്വേഷണ പരിധിയിൽ വരും. കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് തളിക്കാവ് അശ്വതി അപ്പാർട്ട്മെന്‍റിലെ വിസ്മയ വീട്ടിലെ വിനോയ് ചന്ദ്രൻ ആർ. 41കാരനായ വിനോയ് ഗവൺമെൻറ് എയ്ഡഡ് ഇൻസ്റ്റിറ്റ്യഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസര്‍ പദവിയാണ് വഹിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ കൊടുംക്രിമിനലായ അനസ് പോലീസുകാരെ കൊല്ലാൻ പദ്ധതിട്ടു ‘ ; കല്ലമ്പലത്തെ ആക്രമണത്തെക്കുറിച്ച് എസ്ഐ

Next Post

കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി

കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി

ബോംബ് സ്ഫോടനത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണം

ബോംബ് സ്ഫോടനത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണം

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In