തിരുവനന്തപുരം: കേരളത്തില്‍ ചുട് വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ 7 ജില്ലകളില്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ താപനില മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളില്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരും. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.