ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ പേരിൽ വ്യാജ വാട്സാപ്പുണ്ടാക്കി. അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈലിൽ ഉപയോഗിച്ച് 7862092008, 9480918183 9439073870 എന്നീ നമ്പരുകളിൽ നിന്ന് എംപിമാർക്കും മറ്റും മെസേജുകൾ പോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതെത്തുടർന്ന് ഓം ബിർലയുടെ ഓഫിസ് പൊലീസ് അധികൃതരെ വിവരമറിയിച്ചു.കേസുമായി ബന്ധപ്പെട്ട് 3 പേരെ ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്തു. വ്യാജ വാട്സാപ് പ്രൊഫൈലുണ്ടാക്കിയ ക്രിമിനലുകൾക്ക് സിം കാർഡുകൾ നൽകിയത് ഇവരാണെന്നു പൊലീസ് പറഞ്ഞു.