ചെന്നൈ : പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രിയ ?ഗായകന്റെ വിയോ?ഗത്തില്‍ കെ എസ് ചിത്ര ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങള്‍ വിനായകം ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടന്‍ പാട്ടുകളും ആലപിച്ചു. വിവിധ സിനിമകളില്‍ പ്രധാന വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചു. പ്രശസ്ത ഭരതനാട്യം മാസ്റ്റര്‍ വാഴുവൂര്‍ രാമയ്യ പിള്ളയുടെ ഇളയ മകനാണ് മാണിക്ക വിനായകം. നിരവധി താരങ്ങളുടെ അച്ഛന്‍ വേഷത്തിലൂടെ മാണിക്ക വിനായകം രംഗത്തു വന്നിട്ടുണ്ട്.
തമിഴ് ചിത്രം ‘തിരുട തിരുടി’യില്‍ നടന്‍ ധനുഷിന്റെ അച്ഛനായുള്ള അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ‘ദില്‍’, ‘യുദ്ധം സെയ്’, ‘വേട്ടൈക്കാരന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രധാന വേഷത്തിലെത്തി. ‘കലൈമാമണി’, ‘ഇസൈമേധൈ’ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഏതാനും സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തുന്നത്.