രാവിലെ ഉണര്‍ന്നയുടന്‍ ആദ്യം എന്ത് കഴിക്കുന്നു അല്ലെങ്കില്‍ കുടിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താന്‍ സഹായിക്കുന്ന ഭക്ഷണമായിരിക്കണം രാവിലെ കഴിക്കാന്‍. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. എരുവേറിയ ഭക്ഷണങ്ങള്‍
രാവിലെ വെറും വയറ്റില്‍ എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇവ രാവിലെ ഒഴിവാക്കുക.
2. സിറിയലുകള്‍
പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും ചേർത്ത സിറിയലുകള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും ഒഴിവാക്കുക. ഇവ കഴിക്കുന്നത് കലോറി കൂടാന്‍ കാരണമാകും.
3. പേസ്ട്രികള്‍
അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയ പേസ്ട്രികളും രാവിലെ കഴിക്കുന്നത് ശരീരത്തിന്‍റെ ഊര്‍ജം നഷ്ടപ്പെടാന്‍ കാരണമാകും.
4. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍
പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കുന്നത് ഒഴിവാക്കുക. പഴച്ചാറുകളിലും പഞ്ചസാര അമിതമായി കാണപ്പെടാം. അതിനാല്‍ ഇവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.
5. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. ഇത് ദഹനത്തെ തടസപ്പെടുത്തും.
6. സിട്രസ് പഴങ്ങള്‍
ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകും.
7. കൃത്രിമ രുചികള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
കൃത്രിമ രുചികളും മധുരവും മറ്റും ചേര്‍ത്ത യോഗര്‍ട്ടും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.