• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വേനല്‍ക്കാലത്ത് മില്‍ക്ക് ഷെയ്ക്കുകള്‍ കഴിക്കുന്നത് അത്ര നല്ലതല്ല; കാരണം അറിയാം…

by Web Desk 04 - News Kerala 24
May 6, 2023 : 9:41 pm
in Health, News
Reading Time: 1 min read
0
A A
0
വേനല്‍ക്കാലത്ത് മില്‍ക്ക് ഷെയ്ക്കുകള്‍ കഴിക്കുന്നത് അത്ര നല്ലതല്ല; കാരണം അറിയാം…

കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളും മാറിമറിയാറുണ്ട്. ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് നാം ഓരോ സീസണിലും ഭക്ഷണവും മറ്റ് ജീവിതരീതികളും ക്രമീകരിക്കേണ്ടത്. എന്നാല്‍ മിക്കവാറും പേരും ഇതിലൊന്നും കാര്യമായ ശ്രദ്ധ പുലര്‍ത്താറില്ല എന്നതാണ് സത്യം.

ഇത്തരത്തില്‍ ചൂടുകാലത്ത് അഥവാ വേനലില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വേനല്‍ക്കാലത്ത് ചൂട് കൂടുതലായതിനാല്‍ തന്നെ നാം പെട്ടെന്ന് വിയര്‍ക്കുകയും ഇടവിട്ട് മൂത്രമൊഴിക്കുകയുമെല്ലാം ചെയ്യാം. ഇതെല്ലാം ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതിന് കാരണമാകാം. അതിനാല്‍ വേനലില്‍ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാതിരിക്കാനാണ്.

ഇങ്ങനെ നിര്‍ജലീകരണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായി വരുന്ന, വേനലില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

കാപ്പി…

ചിലരുണ്ട്, ദാഹം അനുഭവപ്പെടുമ്പോള്‍ കാപ്പിയോ ചായയോ തന്നെ കഴിക്കുന്നവര്‍. ഇതൊരുപക്ഷേ ശീലത്തിന്‍റെ ഭാഗമാകാം. എങ്കിലും വേനലില്‍ വെള്ളം കുടി കുറച്ച് കാപ്പിയില്‍ അഭയം പ്രാപിക്കുന്നത് നിര്‍ജലീകരണത്തിനുള്ള സാധ്യതയൊരുക്കുന്നതാണ്.

അച്ചാര്‍…

വേനലില്‍ അധികം ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയിലെല്ലാം ഉയര്‍ന്ന അളവില്‍ സോഡിയം കാണാം. സോഡിയം നിര്‍ജലീകരണത്തിന് സാധ്യതയൊരുക്കുന്ന ഘടകമാണ്. തളര്‍ച്ച, തലകറക്കം എന്നിങ്ങനെ ഒരുപാട് അനുബന്ധപ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകാം.

ഡ്രൈ ഫ്രൂട്ട്സ്…

ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണെങ്കിലും വേനലിന് യോജിച്ച ഭക്ഷണമല്ല ഡ്രൈ ഫ്രൂട്ട്സ്. സ്വതവേ ചൂട് കൂടുതലുള്ള അന്തരീക്ഷ്തതില്‍ വീണ്ടും ശരീരത്തിന്‍റെ താപനില കൂടുന്നതിന് ഇവ കാരണമാകുന്നു. ഇത് അളവിലധികം അസ്വസ്ഥതയും ക്ഷീണവുമെല്ലാം തീര്‍ക്കുന്നു.

മില്‍ക്ക് ഷേയ്ക്കുകള്‍…

വേനല്‍ക്കാലത്ത് തണുത്തത് എന്തെങ്കിലും കഴിക്കാനാണ് അധികപേരും താല്‍പര്യപ്പെടുക. എന്നാലത് അല്‍പം ‘ഹെല്‍ത്തി’യും ‘ടേസ്റ്റി’യുമാകട്ടെ എന്ന ചിന്തയില്‍ ധാരാളം പേര്‍ മില്‍ക്ക് ഷെയ്ക്കുകള്‍ ഓര്‍ഡര്‍ ചെയ്യാറുണ്ട്. എന്നാല്‍ വേനലില്‍ മില്‍ക്ക് ഷെയ്ക്കുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് സത്യം.

കാരണം നാം പുറത്തുനിന്ന് വാങ്ങിക്കുന്ന മില്‍ക്ക് ഷെയ്ക്കുകളിലെല്ലാം വലിയ അളവില്‍ മധുരം അടങ്ങിയിരിക്കും. ഇത് നിര്‍ജലീകരണത്തിന് കാരണമായി വരാം.

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍…

വേനലില്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ശരീരത്തിന്‍റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്‍ച്ചയും ദഹനസംബന്ധമായ പ്രശ്നങ്ങളും നിര്‍ജലീകരണവും ഉണ്ടാക്കുകയും ചെയ്യാം.

ഗ്രില്‍ഡ് മീറ്റ്…

വേനലിന് യോജിക്കാത്ത മറ്റൊരു വിഭവമാണ് ഗ്രില്‍ഡ് മീറ്റ്. പുറത്ത് ചൂട് കൂടുതലായിരിക്കെ ശരീരത്തിന് അകത്തും ചൂട് കൂട്ടുന്നതിനും അതിലൂടെ സ്വതവേ ഗ്രില്‍ഡ് മീറ്റിനുള്ള അനാരോഗ്യകരമായ വശം തീക്ഷ്ണമാവുകയും ചെയ്യുന്നു.

ഫ്രൈഡ് ഫുഡ്സ്…

ഫ്രൈഡ് ഫുഡ്സും വേനലില്‍ അത്ര കഴിക്കുന്നത് നല്ലതല്ല. അഥ് സമൂസ, ചാട്ട്, ഫ്രൈസ് പോലുള്ള സ്നാക്സ് ആയാലും. വേനലില്‍ ഇവ ദഹനപ്രശ്നങ്ങളിലേക്ക് വഴിയൊരുക്കാനും നിര്‍ജലീകരണത്തിലേക്ക് നയിക്കാനും സാധ്യത കൂടുതലാണെന്നതിനാലാണിത്.

സോഡ…

സോഡ, അല്ലെങ്കില്‍ കുപ്പികളില്‍ വരുന്ന കാര്‍ബണേറ്റഡ് പാനീയങ്ങളും വേനലില്‍ കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇവയും നിര്‍ജലീകരണത്തിന് സാധ്യതയൊരുക്കുന്നതാണ്.

മദ്യം…

വേനലില്‍ മദ്യപാനവും ഒരുപിടി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. തലവേദന, ക്ഷീണം, വായ വരണ്ടുണങ്ങുക, ശരീരത്തിന്‍റെ താപനില വര്‍ധിക്കുക എന്നീ പ്രശ്നങ്ങളെല്ലാം ഇതുമൂലമുണ്ടാകാം.

ഉപ്പ്…

നേരത്തെ സൂചിപ്പിച്ചത് പോലെ പൊതുവെ ഉപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ വേനലില്‍ കുറയ്ക്കുന്നതാണ് നല്ലത്. സോഡിയത്തിന്‍റെ അളവ് കൂടി നിര്‍ജലീകരണം സംഭവിക്കാതിരിക്കാനാണ് ഈ ജാഗ്രത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണ്ണം ശരീരത്തിലൊളിപ്പിച്ചു, കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി; നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ

Next Post

എ.ഐ കാമറ: നിയമലംഘകർക്ക് നോട്ടീസ് നൽകി തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എ.ഐ കാമറ: നിയമലംഘകർക്ക് നോട്ടീസ് നൽകി തുടങ്ങി

എ.ഐ കാമറ: നിയമലംഘകർക്ക് നോട്ടീസ് നൽകി തുടങ്ങി

ജനപ്രിയമായി കൊച്ചി വാട്ടർ മെട്രോ: സർവീസുകൾ വർധിപ്പിക്കുന്നു

ജനപ്രിയമായി കൊച്ചി വാട്ടർ മെട്രോ: സർവീസുകൾ വർധിപ്പിക്കുന്നു

രബീന്ദ്രനാഥ് ടാഗോർ അനുസ്‌മരണം: നിഖിത തെരേസ പാർലമെന്റിൽ പ്രസംഗിക്കും

രബീന്ദ്രനാഥ് ടാഗോർ അനുസ്‌മരണം: നിഖിത തെരേസ പാർലമെന്റിൽ പ്രസംഗിക്കും

ഗുരുവായൂരപ്പനെ തൊഴുതും തുലാഭാരം നടത്തിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ഗുരുവായൂരപ്പനെ തൊഴുതും തുലാഭാരം നടത്തിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറുപേർ പിടിയിൽ

കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറുപേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021