റാന്നി : “കാടു നശിച്ചാൽ നാട് നശിക്കും.. കാട്ടു തീ തടയുക “എന്ന സന്ദേശവുമായി കേരള വനം വന്യജീവി വകുപ്പ് റാന്നി ഡിവിഷൻ വടശ്ശേരിക്കര റേഞ്ച്ന്റെ ആഭിമുഖ്യത്തിൽ കാട്ടു തീ പ്രതിരോധ സന്ദേശ യാത്ര നടത്തി. രാവിലെ 10.30 നു ചിറ്റർ ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ചിറ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് രവികല എബി യാത്ര ഉദ്ഘാടനം ചെയ്തു. വടശ്ശേരിക്കര റേഞ്ച് ഫോറെസ്റ് ഓഫീസർ കെ വി രതീഷ് അധ്യക്ഷൻ ആയിരുന്നു. ജാഥ ക്യാപ്റ്റൻ. ഒ എ ശ്യാം ആശംസകൾ അറിയിച്ചു. യാത്രയിൽ വിവിധ കലാപരിപാടികളിലൂടെ കാട്ടുതീ പ്രതിരോധ സന്ദേശം നൽകി. തുടർന്ന് സീതത്തോട്, അങ്ങാമൂഴി, തണ്ണിത്തോട് നടന്ന ചടങ്ങിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി രശ്മി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തണ്ണിത്തോട് ബ്രാഞ്ച് മാനേജർ സുജിത, ഫെഡറൽ ബാങ്ക് തണ്ണിത്തോട് ബ്രാഞ്ച് മാനേജർ സന്ദീപ് വിഎസ് പ്രസിഡന്റ് സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കാരിമാതോടു, റാന്നി ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ബഹു. റാന്നി DFO ജയകുമാർ ശർമ ഐഎഫ്എസ് കാട്ടുതീ പ്രതിരോധ സന്ദേശം നൽകിറാന്നി പെരുമ്പുഴ ബസ്സ്റ്റാന്റ്, ഇട്ടിയപാറ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം വടശ്ശേരിക്കര യിൽ സമാപിച്ചു. സമാപന സമ്മേളനം വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ ജോർജ് കുട്ടി വാഴപ്പള്ളിലെത്തു ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് ജീവനക്കാരായ MK ഗോപകുമാർ, S അജയൻ, ശ്രീരാജ് K S, V ഗോപകുമാർ, നാരായണൻ കുട്ടി, ആദിത്യ സദാനന്ദൻ, ഐശ്വര്യ സൈഗാൾ, പി എഫ് എം റേഞ്ച് കോഡിനേറ്റർ ശ്രീകുമാർഎന്നിവർ നേതൃത്വം നൽകി