• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുരേഷ് ഗോപി ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ കിരീടം വീണുടഞ്ഞു; ബി.ജെ.പി നേതാവിനെതിരെ പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ

by Web Desk 04 - News Kerala 24
January 15, 2024 : 8:33 pm
in Kerala, News
0
A A
0
സുരേഷ് ഗോപി ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ കിരീടം വീണുടഞ്ഞു; ബി.ജെ.പി നേതാവിനെതിരെ പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ

തൃശൂര്‍: ലൂര്‍ദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വർണക്കിരീടം താഴെ വീണ് പൊട്ടിയതിൽ പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാർഥിക്കുന്നതിനിടെയാണ് താഴെ വീണ് മുകള്‍ഭാഗം വേര്‍പെട്ടത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്‌ഗോപി അറിയിച്ചത്. ജില്ലയിലെ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും പള്ളിയിൽ എത്തിയിരുന്നു.

കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ബി.ജെ.പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നാണ് പലരുടെയും പ്രതികരണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനൊരുങ്ങുന്നതിന്റെ ​മുന്നോടിയായുള്ള നാടകമാണിതെന്നും മണിപ്പൂരിലെ രക്തക്കറയിൽ മാതാവിന്റെ പ്രതികരണമാണെന്നുമെല്ലാം ആക്ഷേപമുയർന്നു. സുരേഷ് ഗോപിയുടെ ജന്മനാട്ടിലോ വളർന്ന നാട്ടിലോ പുണ്യാളന്മാർക്കൊന്നും സ്വർണ കിരീടം ചേരില്ലേയെന്നും ചോദ്യങ്ങളുയർന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്ന് രാവിലെ ഏ​ഴി​നും​ ​ഒ​മ്പ​തി​നും​ ​ഇ​ട​യി​ൽ ഗുരുവായൂരിൽ നടക്കേണ്ട വിവാഹങ്ങൾ മാറ്റിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡല്‍ഹി മദ്യനയക്കേസിൽ കെ.കവിതക്ക് വീണ്ടും ഇ.ഡിയുടെ സമൻസ്

Next Post

കരുവന്നൂർ ബാങ്ക്: ഇ.ഡിയുടെ വാദം തള്ളി മന്ത്രി പി. രാജീവ്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരുവന്നൂർ ബാങ്ക്: ഇ.ഡിയുടെ വാദം തള്ളി മന്ത്രി പി. രാജീവ്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും

കരുവന്നൂർ ബാങ്ക്: ഇ.ഡിയുടെ വാദം തള്ളി മന്ത്രി പി. രാജീവ്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും

മോശം കാലാവസ്ഥ: ചൈനീസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

മോശം കാലാവസ്ഥ: ചൈനീസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിൽ വീണ്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിൽ വീണ്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദൈവ ദശകത്തിനൊപ്പം സയന്‍സ് ദശകവുമുണ്ടായ നാടാണിതെന്ന് മുഖ്യമന്ത്രി; വെറുപ്പി​െൻറ ആശയത്തിനെതിരെ പുതിയ സമരമുഖം തുറക്കണം

ദൈവ ദശകത്തിനൊപ്പം സയന്‍സ് ദശകവുമുണ്ടായ നാടാണിതെന്ന് മുഖ്യമന്ത്രി; വെറുപ്പി​െൻറ ആശയത്തിനെതിരെ പുതിയ സമരമുഖം തുറക്കണം

എസ്ഒപി പുറത്തിറക്കി, മൂടൽ മഞ്ഞിൽ വലയുന്ന വിമാന യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഡിജിസിഎ ഇടപെടൽ

എസ്ഒപി പുറത്തിറക്കി, മൂടൽ മഞ്ഞിൽ വലയുന്ന വിമാന യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഡിജിസിഎ ഇടപെടൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021