• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരുവന്നൂർ ബാങ്ക്: ഇ.ഡിയുടെ വാദം തള്ളി മന്ത്രി പി. രാജീവ്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും

by Web Desk 04 - News Kerala 24
January 15, 2024 : 8:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കരുവന്നൂർ ബാങ്ക്: ഇ.ഡിയുടെ വാദം തള്ളി മന്ത്രി പി. രാജീവ്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും

കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ താൻ ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറിയുടെ മൊഴിയുണ്ടെന്ന ഇ.ഡിയുടെ വാദം തള്ളി മന്ത്രി പി. രാജീവ്.സാധാരണ നമ്മളൊന്നും ഒരു ജില്ല വിട്ട് മറ്റൊരു ജില്ലയിലെ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇടപെട്ടാൽതന്നെ ഇന്ന രീതിയിൽ ലോൺ കൊടുക്കണം എന്ന് പറയാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും. നിയമവിരുദ്ധമായ ഒന്നിലും ഒരു ഘട്ടത്തിലും ഇടപെടാറില്ലെന്നും മന്ത്രി വ്യക്തമാക്കി.എം.പി, പാർട്ടി ജില്ല സെക്രട്ടറി, ഇപ്പോൾ മന്ത്രിയായപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് സമ്മർദം ചെലുത്തുന്ന പതിവില്ല. ഇത്, പുതിയ അറിവാണ്. കുറെ കാലമായിട്ട് പലതും ഇറങ്ങുകയാണല്ലോ. എന്താണെന്ന് നോക്കാമെന്നും മന്ത്രി പറഞ്ഞുഇതിനിടെ, എം.ടിയുടെയും എം. മുകുന്ദ​െൻറയും വിമർശനം പൊതുവായി ഉള്ളതാണ്. എന്നാൽ, തങ്ങളെ ബാധിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ അത്, ഉൾക്കൊള്ളുന്നതിന് പ്രയാസമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എമ്മിനും മന്ത്രി പി.രാജീവിനുമെതിരെ ഇ.ഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.രാജീവിനെതിരെയും പാർട്ടിക്കെതിരെയും നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ പി. രാജീവ് സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ മൊഴി നൽകിയതായി ഇ.ഡി ഹൈകോടതിയിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിൽ പറയുന്നു.

എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കളും ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളും സമ്മർദം ചെലുത്തിയെന്നും സുനിൽകുമാർ മൊഴിനൽകി.കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ നൽകിയതിൽ സി.പി.എമ്മിന് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇ.ഡി പറയുന്നു. അംഗത്വമില്ലാതെ പാർട്ടി അക്കൗണ്ടുകൾ ബാങ്കിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇ.ഡി സത്യാവാങ്മൂലത്തിൽ പറയുന്നു. പാർട്ടി ഓഫീസുകളുടെ നിർമാണം, തെരഞ്ഞെടുപ്പ്, സുവനീർ തുടങ്ങിയവക്ക് പണം കണ്ടെത്താൻ ഈ അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയെന്നുമെന്നാണ് വെളിപ്പെടുത്തൽ. സി.പി.എം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നതായി ഇ.ഡി പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുരേഷ് ഗോപി ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ കിരീടം വീണുടഞ്ഞു; ബി.ജെ.പി നേതാവിനെതിരെ പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ

Next Post

മോശം കാലാവസ്ഥ: ചൈനീസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോശം കാലാവസ്ഥ: ചൈനീസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

മോശം കാലാവസ്ഥ: ചൈനീസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിൽ വീണ്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിൽ വീണ്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദൈവ ദശകത്തിനൊപ്പം സയന്‍സ് ദശകവുമുണ്ടായ നാടാണിതെന്ന് മുഖ്യമന്ത്രി; വെറുപ്പി​െൻറ ആശയത്തിനെതിരെ പുതിയ സമരമുഖം തുറക്കണം

ദൈവ ദശകത്തിനൊപ്പം സയന്‍സ് ദശകവുമുണ്ടായ നാടാണിതെന്ന് മുഖ്യമന്ത്രി; വെറുപ്പി​െൻറ ആശയത്തിനെതിരെ പുതിയ സമരമുഖം തുറക്കണം

എസ്ഒപി പുറത്തിറക്കി, മൂടൽ മഞ്ഞിൽ വലയുന്ന വിമാന യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഡിജിസിഎ ഇടപെടൽ

എസ്ഒപി പുറത്തിറക്കി, മൂടൽ മഞ്ഞിൽ വലയുന്ന വിമാന യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഡിജിസിഎ ഇടപെടൽ

‘ഇക്കഴിഞ്ഞ 44 വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ’, വിവാദങ്ങളിൽ കുറിപ്പുമായി ജി വേണുഗോപാൽ

'ഇക്കഴിഞ്ഞ 44 വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ', വിവാദങ്ങളിൽ കുറിപ്പുമായി ജി വേണുഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021