കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഇന്നലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കൂടി. വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,480 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 10 രൂപ കൂടി 5185 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 2 നു ശേഷം സ്വർണ്ണവില പലതവണ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വർണ്ണവില 41,080 രൂപയിലെത്തിയിരുന്നു. ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 69 രൂപയാണ്.



















