കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സിൽവർലൈൻ ഉൾപ്പെടെ പിണറായി സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾ എല്ലാം ചർച്ചയാകും. യുഡിഎഫിന്റെ സമയമാണ് വരാൻ പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു. പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ആർ എസ് അരുൺകുമാർ ഇടതുസ്ഥാനാർത്ഥി ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.