• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊയ്ത്ത് തുടങ്ങി, നെല്ലെടുക്കാൻ നടപടയില്ല,വിലയിടിഞ്ഞു, ഇഞ്ചി കർഷകർ ദുരിതത്തിൽ

by Web Desk 06 - News Kerala 24
September 21, 2022 : 8:48 am
in Kerala, News
Reading Time: 1 min read
0
A A
0
കൊയ്ത്ത് തുടങ്ങി, നെല്ലെടുക്കാൻ നടപടയില്ല,വിലയിടിഞ്ഞു, ഇഞ്ചി കർഷകർ ദുരിതത്തിൽ

പാലക്കാട് : പാലക്കാട് ജില്ലയിൽ കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലു സംഭരണം ഇതുവരെ ആരംഭിച്ചില്ല. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി.ശക്തമായ മഴകൂടി പെയ്താൽ നെല്ല് സൂക്ഷിക്കുന്നതും പ്രതിസന്ധിയാണ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ കാർഷിക കലണ്ടർ പ്രകാരം കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്. കേന്ദ്രം കൂട്ടിയ താങ്ങുവില നൽകണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഒന്നിനും കൃത്യമായ മറുപടി നൽകാതെ  ഇരിക്കുകയാണ് സപ്ലൈക്കോ

മന്ത്രിമാരും എംഎൽഎമാരും ഇക്കാര്യത്തിൽ ശക്തമായി ഉടൻ ഇടപെടണമെന്നും കർഷകർ ആവശ്യപ്പെടുന്നു.അതിന് പുറമെ കേന്ദ്രം നെല്ലിൻ്റെ താങ്ങുവില ഒരു രൂപ കൂട്ടിയിരുന്നു. എന്നാൽ സംസ്ഥാനം 28.രൂപ 20 പൈസയ്ക്ക് തന്നെയാണ് സംഭരിക്കുക എന്നാണ് ഒടുവിലെ വിവരം. അതായത് കേന്ദ്രവിലവർധന കേരളത്തിൽ കിട്ടില്ല എന്നർത്ഥം. ഇതിലും കർഷകർക്ക് പരിഭവമുണ്ട്.

ഇതിനിടെ സംസ്ഥാനത്തെ ഇഞ്ചി കർഷകരും കടുത്ത പ്രതിസന്ധിയിൽ ആണ് . കനത്ത വിലയിടിവിൽ വിപണി തകർന്നതോടെ ഇടുക്കിയിലെ കർഷകർ ഇഞ്ചിക്കൃഷി ഉപേക്ഷിക്കുകയാണ്. കിലോയ്ക്ക് 100 രൂപ വരെ വിലയുണ്ടായിരുന്ന നാടൻ ഇഞ്ചിക്ക് ഇപ്പോൾ 25 രൂപ മാത്രമാണ് കർഷകർക്ക് കിട്ടുന്നത്.

സംസ്ഥാനത്തെ ഇഞ്ചി കർഷകർക്ക് ഇത് കണ്ണീരോണം ആയിരുന്നു.കഴിഞ്ഞ അഞ്ചു വർഷമായി ഇഞ്ചിക്ക് ഉൽപ്പാദന ചെലവിന് ആനുപാതികമായ വില കിട്ടുന്നില്ല. ഇത്തവണ സ്ഥിതി രൂക്ഷമായി.ഇടുക്കിയിൽ നാടൻ ഇഞ്ചിവില 25 രൂപ വരെ കൂപ്പുകുത്തി. മുൻപ്
കിലോയ്ക്ക് നൂറു രൂപവരെ ഉയർന്നു നിന്നിരുന്ന ഇഞ്ചി വിലയാണ് നാലിലൊന്നായി ഇടിഞ്ഞത്. എന്നാൽ വളത്തിനും കീടനാശിനിക്കുമൊക്കെ വില കുത്തനെ ഉയരുകയും ചെയ്തു. പണിക്കാരുടെ കൂലിയും കൂടി.ഒരു കിലോ ഇഞ്ചി വിപണിയിലെത്തിക്കാൻ കർഷകന് ഏറ്റവും കുറഞ്ഞത് 50 രൂപ എങ്കിലും മുടക്കുണ്ട്. സാധാരണ ഓണക്കാലത്ത് വില അല്പം ഉയരാറുണ്ട്. ഇത്തവണ അതും ഉണ്ടായില്ല

കിലോയ്ക്ക് 250 രൂപയുണ്ടായിരുന്ന ചുക്കിൻറെ വില 110ലേക്ക് താഴ്ന്നു. കോവിഡ് കാലത്ത് ഉണ്ടായ കൂറ്റൻ തകർച്ചയിൽ നിന്ന് ഇഞ്ചി കർഷകന് ഇനിയും കരകയറാനായിട്ടില്ല. കോവിഡിൽ കയറ്റുമതി കുറഞ്ഞതോടെ മാർക്കറ്റിൽ നിന്നും പിൻവാങ്ങിയ വൻകിട വ്യാപാരികൾ പലരും തിരിച്ചെത്തിയിട്ടില്ല. ഇതിനെല്ലാം ഒപ്പമാണ് കാലംതെറ്റിയ കാലാവസ്ഥ ഉണ്ടാക്കുന്ന വെല്ലുവിളികൾ.

ഒരു വർഷം എഴുപതിനായിരം ടൺ ഇഞ്ചി ഉല്പാദിപ്പിച്ചിരുന്ന കേരളത്തിൽ ഇപ്പോൾ നൂറു കണക്കിന് കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. മുൻവർഷങ്ങളിൽ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചികൃഷി ചെയ്തിരുന്ന പലരും ഈ ജൂണിൽ കൃഷിയിറക്കാൻ തയാറായില്ല. സർക്കാരും കൃഷിവകുപ്പും അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഇഞ്ചി കൃഷിതന്നെ കേരളത്തിൽനിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ,ഒരു ഷട്ടർ താനേ ഉയർന്നു , ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം

Next Post

സോണിയയോ രാഹുലോ അല്ലെങ്കിൽ മത്സരിക്കും-തരൂർ, സച്ചിൻപൈലറ്റിനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ മത്സരിക്കാം-​ഗെലോട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സോണിയയോ രാഹുലോ അല്ലെങ്കിൽ മത്സരിക്കും-തരൂർ, സച്ചിൻപൈലറ്റിനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ മത്സരിക്കാം-​ഗെലോട്ട്

സോണിയയോ രാഹുലോ അല്ലെങ്കിൽ മത്സരിക്കും-തരൂർ, സച്ചിൻപൈലറ്റിനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ മത്സരിക്കാം-​ഗെലോട്ട്

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

യുവതിയെ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഇരുത്തി ചിത്രമെടുത്തു, പ്രചരിപ്പിക്കുമെന്ന് ഭീഷണി; പട്ടാപ്പകല്‍ സദാചാര ആക്രമണം

പട്ടികജാതി പട്ടികവർഗ ഉദ്യോ​ഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും

പട്ടികജാതി പട്ടികവർഗ ഉദ്യോ​ഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

പാസ്വേഡ് സ്ട്രോങ്ങല്ലെന്ന് ഹാക്കർമാർ; 'തമാശയ്ക്ക്' ഹോട്ടൽ ​ഗ്രൂപ്പിന്റെ ഡാറ്റകൾ ഹാക്ക് ചെയ്തത് ദമ്പതികൾ

കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021