• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അനാരോഗ്യം പ്രചാരണത്തിന് തടസമായില്ല’: കെജ്രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി, തുടർവാദം ശനിയാഴ്ച

by Web Desk 04 - News Kerala 24
May 30, 2024 : 5:19 pm
in India, News
0
A A
0
‘അനാരോഗ്യം പ്രചാരണത്തിന് തടസമായില്ല’: കെജ്രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി, തുടർവാദം ശനിയാഴ്ച

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സ്ഥിരജാമ്യം വേണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആവശ്യത്തെ കോടതിയിൽ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെടുന്ന കെജ്രിവാൾ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ ഉത്സാഹത്തോടെയാണ് വേദികളിലെത്തിയതെന്നും ഇതിന് അനാരോഗ്യം തടസമായില്ലെന്നും റോസ് അവന്യൂ കോടതിയിൽ ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാണിച്ചു.

ഡൽഹിക്കു പുറമെ പഞ്ചാബിലും കെജ്രിവാൾ പ്രചാരണ രംഗത്ത് സജീവമാണെന്നും ഇവിടെയൊന്നും ആരോഗ്യപ്രശ്നം അദ്ദേഹത്തിന് തടസമായില്ലെന്നും എസ്.വി. രാജു പറഞ്ഞു. കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ‍യിൽ ഇ.ഡിയുടെ ഭാഗം വ്യക്തമാക്കാൻ നിർദേശിച്ച സ്പെഷൽ ജഡ്ജ് കാവേരി ബജ്‌വ തുടർവാദം ശനിയാഴ്ചത്തേക്ക് മാറ്റി. പെറ്റ് സ്കാൻ ഉൾപ്പെടെ വിശദമായ വൈദ്യപരിശോധകൾക്കായി ഒരാഴ്ചത്തേക്ക് ജാമ്യം നീട്ടി നൽകണമെന്ന ഹരജിയിലും കോടതി ഇ.ഡിയുടെ വിശദീകരണം തേടിയിട്ടുണ്ട്.

അറസ്റ്റിനെതിരെ കെജ്രിവാൾ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഈ മാസം പത്തിന് സുപ്രീംകോടതി അദ്ദേഹത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യക്കാലയളവിൽ കെജ്രിവാൾ മുഖ്യമ​ന്ത്രിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. ജൂൺ ഒന്ന് വരെയാണ് ഇടക്കാല ജാമ്യം. രണ്ടിന് തിഹാർ ജയിലിൽ തിരികെ എത്തണമെന്നും വ്യവസ്ഥയുണ്ട്.

ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വിചാരണ കോടതിയിൽ ജാമ്യഹരജി സമർപ്പിക്കുകയായിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇ. സാദിഖലിക്ക് മരണാനന്തര പുരസ്കാരം കുടുംബത്തിനു കൈമാറി

Next Post

15 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സ്വന്തം പേര് പറഞ്ഞത് 758 തവണ, ഒരിക്കൽ പോലും തൊഴിലില്ലായ്മയും വിലക്കയറ്റവും പറഞ്ഞില്ല -ഖാർഗെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
15 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സ്വന്തം പേര് പറഞ്ഞത് 758 തവണ, ഒരിക്കൽ പോലും തൊഴിലില്ലായ്മയും വിലക്കയറ്റവും പറഞ്ഞില്ല -ഖാർഗെ

15 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സ്വന്തം പേര് പറഞ്ഞത് 758 തവണ, ഒരിക്കൽ പോലും തൊഴിലില്ലായ്മയും വിലക്കയറ്റവും പറഞ്ഞില്ല -ഖാർഗെ

കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്, സസ്‌പെൻഷൻ

ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്, സസ്‌പെൻഷൻ

ബിജെപി പരാജയം ഉറപ്പിച്ചു; മോദിയുടെ വാക്കുകൾ തോൽവിയുടെ സൂചന: എം വി ഗോവിന്ദൻ

ബിജെപി പരാജയം ഉറപ്പിച്ചു; മോദിയുടെ വാക്കുകൾ തോൽവിയുടെ സൂചന: എം വി ഗോവിന്ദൻ

ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021