• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൈദരബാദ് ബലാത്സംഗം , ഉന്നത ഇടപെടലിൽ അട്ടിമറി ശ്രമം ? ഇടപെട്ട് ഗവർണർ, തെലങ്കാനയിൽ വൻ പ്രതിഷേധം

by Web Desk 04 - News Kerala 24
June 5, 2022 : 2:42 pm
in India, News
Reading Time: 1 min read
0
A A
0
ഹൈദരബാദ് ബലാത്സംഗം , ഉന്നത ഇടപെടലിൽ അട്ടിമറി ശ്രമം ?  ഇടപെട്ട് ഗവർണർ, തെലങ്കാനയിൽ വൻ പ്രതിഷേധം

ഹൈദരബാദ് : ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ തെലങ്കാന കത്തുന്നു. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്.

കേസിൽ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. പൊലീസ് അനാസ്ഥയുണ്ടായെന്ന ആരോപണം ശക്തമായതിനിടെയാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ ഇന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി. പ്ലസ് വണ്‍ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. നിലവിൽ നാല് പേരാണ് ഹൈദരാബാദ് ബലാത്സംഗ കേസിൽ അറസ്റ്റിലായത്. പ്രതികളെല്ലാം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. പ്രതിയെന്ന സംശയിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രതികളെ ഉടന്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ ജൂബിലി ഹില്‍സില്‍ കൊണ്ടുവന്ന് മറ്റൊരു ഇന്നോവ കാറില്‍ വച്ചാണ് പീഡിപ്പിച്ചത്. ഈ വെളുത്ത ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പാര്‍ട്ടിക്കെത്തിയ പബ്ബില്‍ പൊലീസ് പരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പിയതില്‍ പബ്ബിനെതിരെ കേസെടുത്തു. വഖഫ് ബോര്‍ഡ് അംഗമായ മുതിര്‍ന്ന ടിആര്‍എസ് നേതാവിന്‍റെ മകന്‍, ഒരു ടിആര്‍എസ് എംഎല്‍എയുടെ മകന്‍, എഐഎംഐഎം നേതാവിന്‍റെ മകനുമാണ് അറസ്റ്റിലായതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പൊലീസ്. തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകനും കേസില്‍ പങ്കുണ്ടെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. എഐഎംഐഎം നേതാവിന്‍റെ മകന്‍റേത് എന്ന പേരിലുള്ള ചിത്രം കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും ഒന്നര ദിവസം കഴിഞ്ഞാണ് പോക്സോ വകുപ്പില്‍ കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പൂജ’ നടത്തിയ ശേഷം മോഷണം, പത്തനാപുരത്തെ ആ ‘വെറൈറ്റി കള്ളൻ’ ഒടുവിൽ കീഴടങ്ങി

Next Post

ബം​ഗ്ലാദേശിലെ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ വൻതീപിടുത്തം; 35 പേർ കൊല്ലപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബം​ഗ്ലാദേശിലെ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ വൻതീപിടുത്തം; 35 പേർ കൊല്ലപ്പെട്ടു

ബം​ഗ്ലാദേശിലെ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ വൻതീപിടുത്തം; 35 പേർ കൊല്ലപ്പെട്ടു

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നു ; ഭാര്യ കസ്റ്റഡിയില്‍

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നു ; ഭാര്യ കസ്റ്റഡിയില്‍

കാൺപൂർ സംഘർഷം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം

കാൺപൂർ സംഘർഷം; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം

ഹൈദരാബാദ് വീണ്ടും ബലാത്സംഗം; ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍

ഹൈദരാബാദ് വീണ്ടും ബലാത്സംഗം; ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ പരിസ്ഥിതി ദിനം ആചരിക്കും; വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ പരിസ്ഥിതി ദിനം ആചരിക്കും; വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021